രാവിലത്തെ ഭക്ഷണമാണ് നമ്മുടെ ഒരു ദിവസത്തെ നിയന്ത്രിക്കുന്നത്, അതുകൊണ്ട് തന്നെ രാവിലത്തെ ഭക്ഷണം നല്ലതുപോലെ കഴിക്കേണ്ടതുണ്ട്. നാളെ കാലത്ത് തയ്യാറാക്കാൻ നീർദോശയും സോയ ചങ്ങ്സ് കിഴങ്ങ് മസാല കറിയും ആയാലോ?
നീർദോശ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
അരി കഴുകി 4-5 മണിക്കൂർ / ഒരു രാത്രി മുഴുവനും കുതിർത്ത് തേങ്ങയും ചോറ് ഉണ്ടെങ്കിൽ 2 സ്പൂൺ ചോറും ചേർത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് അരച്ചെടുക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. അളന്ന് എടുത്ത വെള്ളത്തിൽ ബാക്കിയുള്ളത് കൂടി ചേർത്ത് നീട്ടി കലക്കുക. ദോശക്കല്ല് ചൂടാകുമ്പോൾ എണ്ണ തൂത്ത് ഒരോ തവി മാവ് ഒഴിച്ച് ദോശ ചുടുക. അരച്ച ഉടനെ ദോശ ഉണ്ടാക്കാം. മാവൊഴിച്ച് പരത്തണ്ട. നോൺസ്റ്റിക് ദോശക്കല്ല് ആണെങ്കിൽ കൂടുതൽ നല്ലത്
വറുത്തരച്ച സോയ ചങ്സ് ഉരുളക്കിഴങ്ങ് മസാലയ്ക്ക് ആവശ്യമായ ചേരുവകൾ
വറുത്തരയ്ക്കാൻ
തയ്യാറാക്കുന്ന വിധം
വറുത്ത് അരയ്ക്കേണ്ട ചേരുവകൾ അല്പം വെളിച്ചെണ്ണ ചീനച്ചട്ടിയിൽ ഒഴിച്ച് വറുത്തെടുക്കുക. തേങ്ങ ചുവന്ന നിറം ആകുന്നവരെ വറുക്കുക. തണുത്ത് കഴിയുമ്പോൾ നന്നായി അരച്ചു വെക്കുക. ഗ്രീൻപീസ് കുതിർത്ത് ഉടഞ്ഞ് പോകാതെ വേവിച്ചെടുക്കുക. അല്ലെങ്കിൽ ഫ്രഷായ ഗ്രീൻപീസ് ഉപയോഗിക്കാം. സോയ കഴുകി ചൂടുവെള്ളത്തിൽ കുതിർത്ത് നല്ല പോലെ പിഴിഞ്ഞ് എടുക്കുക. മറ്റൊരു പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അല്പം ജീരകം ചേർത്ത് പൊട്ടിച്ച് സവാള കൊത്തിയരിഞ്ഞതും പച്ചമുളക് നീളത്തിൽ കീറിയതും ലേശം ഉപ്പു ചേർത്ത് വഴറ്റിയെടുക്കുക.
ഇതിലേക്ക് മഞ്ഞൾപ്പൊടി തക്കാളി അരിഞ്ഞത് ചേർത്ത് അര ടീസ് പൂൺ മീറ്റ് മസാലയും ചേർത്ത് എണ്ണ തെളിയുന്ന വരെ വഴറ്റുക. ഇതിലേക്ക് ചതുര കഷ്ണമായി മുറിച്ച കിഴങ്ങും സോയയും ഗ്രീൻപീസും ചേർക്കുക. ഫ്രഷ് പീസ് ആണെങ്കിൽ അല്പം വെള്ളം ചേർക്കാം. സാധാരണ പീസ് ആണെങ്കിൽ വേവിച്ച വെള്ളത്തോടെ ചേർക്കുക . പാത്രം മൂടിവെച്ച് വേവിക്കുക . കിഴങ്ങ് മുക്കാൽ വേവ് ആകുമ്പോൾ അരപ്പ് ചേർത്തിളക്കി മൂടി വെക്കാം. ഉപ്പ് എരിവ് നോക്കാം. അരപ്പും കഷ്ണവും എല്ലാം യോജിച്ച് കഴിയുമ്പോൾ ബാക്കിയുള്ള മസാലപ്പൊടിയും മല്ലിയിലയും ചേർത്ത് അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കാം.