ചെറുപയർ വെച്ച് ഒരു മധുര റെസിപ്പി തയ്യാറാക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ചെറുപയർ മധുര ചുണ്ടൽ.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചെറുപയർ കഴുകി കുതിർത്ത് വാരി കുഴയാതെ വേവിച്ചെടുക്കുക. ശർക്കരയിൽ കുറച്ച് വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക. അരിച്ചെടുക്കുക. ഇതിലേക്ക് വേവിച്ച പയർ തേങ്ങ ഒരു നുള്ള് ഉപ്പ് ചേർത്ത് നന്നായി വരട്ടിയെടുക്കുക. ശർക്കരപ്പാനി മുഴുവനും വറ്റണം. ഏലയ്ക്കാപ്പൊടി ചേർത്ത് അടുപ്പിൽ നിന്ന് വാങ്ങാം.