പീനട്ട് ബട്ടർ ഇനി കടയിൽനിന്ന് വാങ്ങിക്കേണ്ട, വീട്ടിൽത്തന്നെ തയ്യാറാക്കാം വളരെ എളുപ്പത്തിൽ രുചികരമായി. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവുകൾ
- നിലക്കടല 200 ഗ്രാം വറുത്ത് വൃത്തിയാക്കി എടുത്തത്
- പഞ്ചസാര / ഹണി 2 ടി സ്പൂൺ
- വെജിറ്റബിൾ ഓയിൽ 1 ടേബിൾ സ്പൂൺ
- ഉപ്പ് 2 നുള്ള്
തയ്യാറാക്കുന്ന വിധം
നിലക്കടല (വറുത്ത് സ്കിൻ കളഞ്ഞത്) മിക്സിയിൽ ഇട്ട് ഒന്ന് പൊടിക്കുക. ശേഷം ഇതിലേക്ക് പഞ്ചസാരയും, ഉപ്പും, എണ്ണയും ചേർത്ത് നന്നായി മയത്തിൽ അരച്ചെടുക്കുക. ശേഷം ബോട്ടിലിലാക്കി ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാം.