Kerala

504 റുബിക്സ്‌ ക്യൂബുകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ സന്നിധാനത്ത് അയ്യപ്പ രൂപം; കയ്യടി നേടി കന്നി സ്വാമിമാരായ കൊച്ചുമിടുക്കന്മാർ | rubiks cube

സഹോദരങ്ങളാണ് സന്നിധാനത്ത് റുബിസ് ക്യൂബുകൾ കൊണ്ട് അയ്യപ്പ രൂപം തീർത്ത് കൈയ്യടി നേടിയത്

പത്തനംതിട്ട: റുബിക്സ് ക്യൂബുകൾ കൊണ്ട് അയ്യപ്പരൂപം തീർത്ത് കൊച്ചു മിടുക്കർ. ആമ്പല്ലൂരിൽ നിന്ന് എത്തിയ കന്നി സ്വാമിമാരായ അഭിനവ് കൃഷ്ണ, അദ്വൈത് കൃഷ്ണ എന്നീ സഹോദരങ്ങളാണ് സന്നിധാനത്ത് റുബിസ് ക്യൂബുകൾ കൊണ്ട് അയ്യപ്പ രൂപം തീർത്ത് കൈയ്യടി നേടിയത്.

നിരവധി ആളുകളാണ് ഈ കൊച്ചു മിടുക്കർ തീർത്ത അയ്യപ്പനെ കാണാൻ തിരക്ക് കൂട്ടുന്നത്. 504 റുബിക്സ് ക്യൂബുകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ ആയിരുന്നു അയ്യപ്പ രൂപം ഇവർ തീർത്തത്. വീട്ടിൽ സ്ഥിരം തല്ലുകൂടുന്ന ചേട്ടന്റെയും അനിയന്റെയും ആ സ്വഭാവം അവസാനിപ്പിക്കാൻ ആണത്രേ അമ്മ ഇത് പഠിപ്പിച്ചത്.

അയ്യപ്പന്‍റെ രൂപം ആദ്യമായിട്ടാണ് ഉണ്ടാക്കുന്നതെന്ന് അഭിനവ് പറഞ്ഞു. ഗാന്ധിഡി, എപിജെ അബ്ദുൾകലാം, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ രൂപം ഇതിന് മുൻപ് ഉണ്ടാക്കിയിട്ടുണ്ടെന്ന് അഭിനവ് പറഞ്ഞു. സ്വാമിമാർക്കൊപ്പം ഇരുവരെയും അഭിനന്ദിക്കാൻ പൊലീസ് മാമനും ഓടിയെത്തി. അവർ തന്‍റെ രൂപം നേരത്തെ ഉണ്ടാക്കിയിട്ടുണ്ടെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. അവർ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഭഗവാന്‍റെ രൂപമുണ്ടാക്കാമോ എന്ന് ചോദിച്ചെന്നും ശ്രീജിത്ത് പറഞ്ഞു. അവരതൊക്കെ നിസ്സാരമായിട്ടാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് മാത്രമല്ല. ഉടൻ പുറത്തിറങ്ങുന്ന അയ്യപ്പ ഭക്തിഗാന ആൽബത്തിൽ അഭിനയിച്ചു തകർത്താണ് കന്നിസ്വാമിമാർ മലയിറങ്ങുന്നത്.

STORY HIGHLIGHT: brothers make lord ayyappa with 504 rubik’s cubes