ഇനി ചോറ് ബാക്കി വന്നാൽ ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ. വൈകുന്നേര ചായക്കൊപ്പം കഴിക്കാൻ ഒരു വട. രുചികരമായ ചോറ് വാടാ റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് ചോറിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് – ഇഞ്ചി ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത് – പച്ചമുളക് – 2 എണ്ണം ചെറുതായി അരിഞ്ഞത് – കറിവേപ്പില നുറുക്കിയത്, മുളകുപൊടി – 1/4 ടീ – ഉപ്പ്, കായപ്പൊടി – 1/4 ടീ, അരിപ്പൊടി – 2 ടീ ഇതെല്ലാം കൂടി കൈകൊണ്ട് നന്നായി യോജിപ്പിക്കുക. ശേഷം കൈ വെള്ളയിൽ ഇട്ട് പരത്തി വടപോലെ ആക്കി എണ്ണയിൽ മീഡിയം തീയിൽ രണ്ട് ഭാഗവും വറുത്തെടുക്കുക. നല്ല മൊരിഞ്ഞ ചോറുവട റെഡി.