Kerala

പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; കോഴിക്കോട് യുവതിയ്ക്ക് ദാരുണാന്ത്യം | kozhikode mc

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് സംഭവം

കോഴിക്കോട്: പ്രസവത്തിന് പിന്നാലെയുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. താമരശ്ശേരി പൂനൂര്‍ അവേലം സ്വദേശി പള്ളിത്തായത്ത് ബാസിത്തിന്റെ ഭാര്യ ഷഹാന(23) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് സംഭവം.

ശനിയാഴ്ചയാണ് സംഭവമുണ്ടായത്. പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായതിനാല്‍ ഷഹാനയെ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ രാത്രി എട്ടോടെ മരിച്ചു. കല്ലിട്ടാക്കില്‍ എടശ്ശേരി സുലൈമാന്റെയും റസിയയുടെയും മകളാണ്. സഹോദരന്‍: ഷഹാന്‍.

STORY HIGHLIGHT: kozhikode native women news