Food

മിനിറ്റുകൾക്കുള്ളിൽ ഇൻസ്റ്റന്റ് റവ അപ്പം ചുട്ടെടുക്കാം

വീട്ടിൽ റവ ഉണ്ടെങ്കിൽ ഇതുപോലെ ഒന്ന് ചെയ്തുനോക്കൂ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണിത്.

ആവശ്യമായ ചേരുവകൾ

വറുത്ത റവ
തേങ്ങ
പഞ്ചസാര
ഉപ്പ്
ഗോതമ്പ് പൊടി

തയ്യാറാക്കേണ്ട രീതി

ആദ്യമായി ഒന്നര കപ്പ് വറുത്ത റവ എടുക്കുക. ഇനി ഒരു കപ്പ് വെള്ളം എടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിൽ അരക്കപ്പ് വെള്ളം ഒഴിച്ച ശേഷം അതിലേക്ക് റവ ഇടുക. ശേഷം ചിരകിയ തേങ്ങ ചേർക്കുക. ഇനി ഒന്നര സ്പൂൺ പഞ്ചസാര ചേർക്കുക. ഉപ്പുപൊടി ചേർക്കുക. മുക്കാൽ ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ് ചേർക്കുക. ശേഷം രണ്ടല്ലി ചുവന്ന ഉള്ളി ചേർക്കുക. ഉള്ളിയുടെ രുചി ഇഷ്ടമില്ലാത്തവർ ഇത് ചേർക്കേണ്ടതില്ല. ഇനി 3 ടേബിൾ സ്പൂൺ ഗോതമ്പ് പൊടി കൂടി അതിലേക്ക് ചേർക്കുക. വെള്ളം കൂടി അതിലേക്ക് ഒഴിച്ച് ഒന്ന് സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്തു നോക്കുക. ശേഷം ഒരു കപ്പ് വെള്ളം കൂടി അതിലേക്ക് ഒഴിക്കുക. വീണ്ടും സ്പൂൺ ഉപയോഗിച്ച് ഒന്നുകൂടി മിക്സ് ചെയ്യുക. ശേഷം തരികളൊന്നുമില്ലാതെ പേസ്റ്റ് പരുവത്തിൽ മിക്സിയിൽ നന്നായി അരച്ചെടുക്കുക. അരച്ച് എടുക്കുമ്പോൾ വെള്ളം കുറവാണെങ്കിൽ വീണ്ടും ഒഴിച്ചു കൊടുക്കണം. അരച്ചെടുത്ത മാവ് അരമണിക്കൂർ മാറ്റി വെക്കുക. അരമണിക്കൂറിന് ശേഷം മാവ് പുളിച്ചു പൊന്തി ഇരിക്കുന്നത് കാണാം. ഇനി ഒരു തവ ചൂടാക്കി അതിലേക്ക് കോരിയൊഴിച്ച് ചുട്ടെടുക്കാം.