പായസം ഇഷ്ടപ്പെടാത്ത മലയാളികൾ ഇല്ല. ഇന്ന് നമുക്ക് ചെറുപയറും റവയും കൊണ്ട് രുചികരമായ ഒരു പായസം തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍
സൂചി റവ – 100 ഗ്രാം
ചെറുപയര്‍ – 100 ഗ്രാം ( വേവിച്ചത്)
ശര്‍ക്കര – 100 ഗ്രാം
തേങ്ങാ പാല്‍ – 1 കപ്പ്
അണ്ടിപ്പരിപ്പ് – 6
ഏലയ്‌ക്ക – 4
നെയ്യ് – 3 ടേബിള്‍ സ്‌പൂണ്‍
തയ്യാറാക്കുന്ന രീതി
നെയ്യ് ചൂടാക്കി റവ ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക. എന്നിട്ട് അല്‍പ്പം വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് വേവിച്ച ചെറുപയര്‍ ചേര്‍ത്ത് കൊടുക്കണം. പാകത്തിന് വെന്തുകഴിയുമ്പോള്‍ ശര്‍ക്കര പൊടിച്ച് ചേര്‍ക്കുക. നന്നായി അവ അലിഞ്ഞുചേര്‍ന്ന് മണം വരുമ്പോള്‍ ഏലയ്ക്കാപ്പൊടിയും പാലും ചേര്‍ക്കുക. ചെറുതായി തിളച്ചശേഷം അണ്ടിപ്പരിപ്പ് വറുത്ത് ചേര്‍ത്തിളക്കുക. പായസം റെഡി.