പാലക്കാട്: നാല് സ്കൂൾ വിദ്യാർത്ഥിനികൾ മരിക്കാൻ ഇടയായ അപകടം നടന്ന പാലക്കാട് പനയമ്പാടത്ത് സന്ദർശനം നടത്തിയ ഗതാഗത മന്ത്രി ഗണേഷ് കുമാർ. പനയമ്പാടത്ത് തൻ്റെ ഔദ്യോഗിക വാഹനം ഓടിച്ച് ഗതാഗത മന്ത്രി പരിശോധന നടത്തി.
അപകട വളവ് നവീകരണത്തിനായി വൈകാതെ പരിഹാരം ഉറപ്പാക്കുമെന്നും ഹൈവേ അതോറിറ്റി പണം തന്നില്ലെങ്കിൽ, റോഡ് സേഫ്റ്റി അതോറിറ്റി പണം ഉപയോഗിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം,
പനയമ്പാടത്ത് തൻ്റെ ഔദ്യോഗിക വാഹനം ഓടിച്ച് ഗതാഗത മന്ത്രി പരിശോധന നടത്തി. റോഡിലെ ഓട്ടോ സ്റ്റാൻഡ് മറുവശത്തേക്ക് മാറ്റും. മരിച്ചകുട്ടികളുടെ കുടുംബത്തിന് ധനസഹായം നൽകുന്നത് മുഖ്യമന്ത്രിയോട് ആലോചിച്ച് തീരുമാനിക്കും. റോഡ് വീണ്ടും ഉടൻ പരുക്കൻ ആക്കും. താത്കാലിക ഡിവൈഡർ ഉടൻ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
STORY HIGHLIGHT: ganesh kumar’s inspection by driving an official vehicle