India

“ഭാരതീയ സംസ്കാരം ലോകത്തിന് തന്നെ മാതൃക”, ഇന്ത്യയെ കുറിച്ച് പ്രധാനമന്ത്രി

രാജ്യത്ത് സ്ത്രീകളുടെ അവകാശവും ഉന്നമനവും ഭരണഘടന ഉറപ്പാക്കി

പ്രധാനമന്ത്രി നമ്മുടെ ഇന്ത്യയെ പറ്റി പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ലോക്സഭയിൽ ആണ് പ്രധാനമന്ത്രി മറുപടി പറയുന്നത് ഇന്ത്യൻ ശില്പികളെ അഭിനന്ദിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസംഗം. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ് എന്ന അദ്ദേഹം സംസാരിക്കുന്നു. ഭരണഘടനാ നിർമാണത്തിൽ സ്ത്രീകൾ പ്രത്യേകം പങ്കു വഹിച്ചു.ഭാരതീയ സംസ്കാരം ലോകത്തിന് തന്നെ മാതൃകയാണ്.

 

ഇന്ത്യൻ ജനാധിപത്യം മറ്റുള്ള രാജ്യങ്ങൾക്ക് പ്രചോദനം ഏകുന്നു 75 വർഷങ്ങൾ നീണ്ടുനിന്ന യാത്ര എളുപ്പമായിരുന്നില്ല. രാജ്യത്ത് സ്ത്രീകളുടെ അവകാശവും ഉന്നമനവും ഭരണഘടന ഉറപ്പാക്കി. രാജ്യത്തെ എല്ലാ പദ്ധതികളും സ്ത്രീകളെ കേന്ദ്രീകരിച്ചാണ്.പാർലമെന്റിലും സ്ത്രീകളുടെ പ്രാധാന്യം വർദ്ധിപ്പിക്കും. ഭരണഘടനാ ചർച്ചകൾക്കാണ് ഇത്തരത്തിൽ പ്രധാനമന്ത്രി മറുപടി നൽകിയത്.