India

ഭാര്യയുടെയും കുടുംബത്തിന്റെയും മാനസിക പീഡനം; പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു | police officer

ഭാര്യയിൽ നിന്നും ഭാര്യയുടെ പിതാവിൽ നിന്നുമുള്ള മാനസിക പീഡനമാണ് ഈ തീരുമാനത്തിന് കാരണം

ബംഗളൂരു: ഭാര്യയുടെയും കുടുംബത്തിന്റെയും മാനസിക പീഡനം സഹിക്കാനാവാതെ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. ബംഗളൂരു ഹുളിമാവ് ട്രാഫിക് പോലീസ് സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിൾ എച്ച് സി തിരുപ്പണ്ണ (34) ആണ് ആത്മഹത്യ ചെയ്തത്.

യൂണിഫോം ധരിച്ച നിലയിൽ തിരുപ്പണ്ണയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തുകയായിരുന്നു. സമീപത്ത് നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ ഭാര്യയിൽ നിന്നും ഭാര്യയുടെ കുടുംബത്തിൽ നിന്നും താൻ മാനസിക പീഡനം നേരിടുന്നുണ്ടെന്ന് വെളിപ്പെടുകയായിരുന്നു. ഭാ്യയുടെ പിതാവ് തന്നെ വിളിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു.

ഞാൻ ആത്മഹത്യ ചെയ്യുകയാണ്. മനസ് അത്രമേൽ വേദനിച്ചത് കൊണ്ടാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്. ഭാര്യയിൽ നിന്നും ഭാര്യയുടെ പിതാവിൽ നിന്നുമുള്ള മാനസിക പീഡനമാണ് ഈ തീരുമാനത്തിന് കാരണം. ഡിസംബർ 12ന് രാത്രി 7.26ന് ഭാര്യയുടെ പിതാവ് യമുനപ്പ ഫോണിൽ ബന്ധപ്പെട്ടിരുന്നു. 14 മിനിറ്റ് സംസാരിച്ചു. എന്നെ ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം ഞാൻ രാവിലെ തിരിച്ചുവിളിച്ചിരുന്നു. എന്നാൽ എന്നോട് മരിക്കൂവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞാനില്ലാതായാൽ അദ്ദേഹത്തിന്റെ മകൾക്ക് സമാധാനത്തോടെ ജീവിക്കാനാകുമെന്നും പറഞ്ഞു, വളരെ മോശമായി പെരുമാറിയെന്നാണ് ആത്മഹത്യ കുറിപ്പിലെ പരാമർശങ്ങൾ.

STORY HIGHLIGHT: bengaluru police officer suicide