ലോക്സഭയിൽ സോണിയ ഗാന്ധിയെയും മൻമോഹൻസിംഗിനെയും ഒക്കെ വിമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത്. സോണിയ ഗാന്ധി സൂപ്പർ പിഎം കളിക്കുകയായിരുന്നു. സർക്കാരിനേക്കാൾ പ്രാധാന്യം പാർട്ടി എന്ന മൻമോഹൻ സിംഗ് പറയുകയും ചെയ്തു. അടിയന്തരാവസ്ഥ കറുത്ത അധ്യായമായി മാത്രമേ കാണാൻ സാധിക്കു. ഭരണഘടനയെ കോൺഗ്രസ് നോക്കുകുത്തികളാക്കി ഭരണഘടനാശിരിപികളെ അപമാനിച്ചു. ജവഹർലാൽ നെഹ്റുവിനെ വരെ വിമർശിച്ചുകൊണ്ടാണ് മോദിയുടെ പ്രസംഗം കേൾക്കാൻ സാധിച്ചത്.
നെഹ്റു തുടങ്ങിയത് ഇന്ദിര തുടരുകയാണ് ചെയ്തത് രാജീവ് ഗാന്ധിക്കും വലിയ വിമർശനം തന്നെ നരേന്ദ്രമോദിയുടെ ഭാഗത്തുനിന്നും ഉണ്ടായി ശബാന കേസ് പരാമർശിക്കുകയായിരുന്നു പ്രധാനമന്ത്രി. മൻമോഹൻസിങ്ങിന്റെ കാലത്താണ് സോണിയ സൂപ്പർ പ്രധാനമന്ത്രിയായി മാറിയത്. രാഹുൽ ഗാന്ധി അഹങ്കാരിയാണ് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയുണ്ടായിരുന്നു.. ലോക്സഭയിൽ പറഞ്ഞ ഈ ഓരോ വാക്കുകളും വലിയ വിമർശനത്തിനു കൂടി വഴിവയ്ക്കുന്നുണ്ട് സർക്കാരിനെക്കാൾ പാർട്ടിക്കാണ് പ്രാധാന്യമെന്ന് മൻമോഹൻ സിംഗ് പറയുകയുണ്ടായി..കസേര സംരക്ഷിക്കുവാൻ വേണ്ടിയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
Story highlight : Prime Minister Speech