Wayanad

മുത്തങ്ങയിൽ വീണ്ടും പൊലീസിൻ്റെ ലഹരി മരുന്ന് വേട്ട; കാസർകോട് സ്വദേശി പിടിയിൽ | kasaragod-native-arrested

കാസർകോട് ഭാഗത്ത് വിൽപന നടത്തുന്നതിന് വേണ്ടി ബാംഗ്ലൂരിൽ നിന്നാണ് നഫ്സൽ എംഡിഎംഎ കൊണ്ട് വന്നത്

കൽപ്പറ്റ: വയനാട് മുത്തങ്ങയിൽ വീണ്ടും പൊലീസിൻ്റെ ലഹരി മരുന്ന് വേട്ട. 308.30 ഗ്രാം എംഡിഎംഎയുമായി കാസർകോട് സ്വദേശി പിടിയിലായി. അംഗടിമൊഗർ ബക്കംവളപ്പ് വീട്ടിൽ അബ്ദുൽ നഫ്സൽ ആണ് പൊലീസിൻ്റെ പിടിയിലായത്. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കർണാടക ബസ്സിലാണ് ഇയാൾ എംഡിഎംഎ കടത്താൻ ശ്രമിച്ചത്. കാസർകോട് ഭാഗത്ത് വിൽപന നടത്തുന്നതിന് വേണ്ടി ബാംഗ്ലൂരിൽ നിന്നാണ് നഫ്സൽ എംഡിഎംഎ കൊണ്ട് വന്നത്. ഇതിന് വിപണിയിൽ 15 ലക്ഷം രൂപയോളം വിലയുണ്ടെന്ന് പൊലീസ് പറഞ്ഞു.

content highlight: kasaragod-native-arrested