മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമ പ്രേക്ഷകർ എല്ലാം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ചിത്രം അന്താരാഷ്ട്ര നിലവാരത്തിൽ എടുത്തിട്ടുള്ളതാണ് അതുകൊണ്ടുതന്നെ ഹോളിവുഡ് സ്റ്റൈലിൽ ഉള്ള ഒരു ചിത്രമായിരിക്കും ഇത് എന്ന പ്രേക്ഷകർക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചു. അങ്ങേയറ്റം പ്രതീക്ഷയോടെ തന്നെയാണ് ഈ ചിത്രത്തിനായി ഓരോ പ്രേക്ഷകരും കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് നടൻ അക്ഷയ് കുമാർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വാക്കുകൾ ഇങ്ങനെ..
ബറോസ് ഒരു സമ്പൂർണ്ണ ത്രീഡി സിനിമയാണ്. ഇന്ത്യയിൽ കുട്ടികൾക്കുള്ള സിനിമകൾ വളരെ കുറഞ്ഞു വരികയാണ് ഈ സിനിമ ഞാൻ മകളോട് ഒപ്പം തീയേറ്ററിൽ പോയി കാണും അവൾ ഹാപ്പി ആണെങ്കിൽ ഞാനും ഹാപ്പിയാണ് കുഞ്ഞുങ്ങളെ തീർച്ചയായും ഈ സിനിമ സന്തോഷിപ്പിക്കും. ഞാനും ഒരു മോഹൻലാൽ ഫാനാണ് ഭാഷ അറിയില്ലെങ്കിലും അദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ സബ്ടൈറ്റിൽ വെച്ച് ഞാൻ കണ്ടിട്ടുണ്ട് ഈ സിനിമ കാണുവാനും കാത്തിരിക്കുകയാണ്.
അക്ഷയ് കുമാറിന്റെ ഈ വാക്കുകൾ വളരെ വേഗമാണ് ശ്രദ്ധ നേടിയത് അദ്ദേഹത്തെ പോലെയുള്ള ഒരു നടൻ മലയാള സിനിമയിലെ ഒരു നടനെ കുറിച്ച് ഇങ്ങനെ പറയുന്നത് ഏതൊരു മലയാളിക്കും അഭിമാനം നിറയ്ക്കുന്ന സന്ദർഭം തന്നെയാണ്.. അക്ഷയ് കുമാറിനെ പോലെ തന്നെ മലയാള സിനിമയിലെ ഓരോരുത്തരും കാത്തിരിക്കുകയാണ് സംവിധായകനായി മോഹൻലാൽ എത്തുമ്പോൾ അത് എങ്ങനെയെന്ന് മനസ്സിലാക്കുവാനും അറിയുവാനും. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയ്ക്ക് ശേഷം കുട്ടികൾക്ക് വേണ്ടി ഒരുങ്ങുന്ന ഒരു ത്രിഡി സിനിമ എന്നുള്ള പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട് .