Celebrities

“ലക്ഷ്മിയേയും ചേർത്തു പിടിക്കണം, ആ അമ്മക്ക് മകനെ നഷ്ടപെട്ട പോലെ മകളെ നഷ്ടപെട്ട അമ്മയാണ് ലക്ഷ്മിയും, “

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വലിയതോതിൽ തന്നെ ശ്രദ്ധ നേടിയ വിഷയമായിരുന്നു വയലിനിസ്റ്റായ ബാലഭാസ്കറിന്റെ ഭാര്യയായ ലക്ഷ്മി നൽകിയ അഭിമുഖം ഈ അഭിമുഖം വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തിരുന്നു ഭർത്താവിന്റെയും മകളുടെയും മരണത്തിനുശേഷം ഒരുപാട് നീണ്ടൊരു ഇടവേള എടുത്താണ് ഈ ഒരു അഭിമുഖത്തിൽ ലക്ഷ്മി എത്തിയത് അതുകൊണ്ടുതന്നെ ഈ അഭിമുഖം വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു ഈ അഭിമുഖത്തിൽ ലക്ഷ്മി പറയുന്ന ചില കാര്യങ്ങളെക്കുറിച്ച് ശ്രീലക്ഷ്മി അജീഷ് എന്ന വ്യക്തി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്ക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

ആരെയും കുറ്റപ്പെടുത്തുന്നത് അല്ല..

ലക്ഷ്മിയുടെയും ബാലാഭാസ്കറിന്റെയും ദാമ്പത്യം ഏതാണ്ട് 20കൊല്ലത്തോളം ഉണ്ടായിരുന്നു എന്നാണ് കേട്ടത്.. അതിൽ ഒത്തിരി കാത്തിരിപ്പിനോടുവിൽ ആണ് ആ കുഞ്ഞിമോൾ ഉണ്ടായതും.

ലക്ഷ്മി ആ ബാലഭാസ്കറിന്റെ വീട്ടുകാരുമായി തീരെ സഹകരിക്കാത്ത ഒരാളാണ് എന്ന് പലവട്ടം കുടുംബം പറയുന്നുണ്ട്.. കേസിന്റെ കാര്യങ്ങൾ അവിടെ നിക്കട്ടെ..

ആ അമ്മ ഇന്നും ഇന്റർവ്യൂകളിൽ പറയുന്നു അവന് ചേർന്ന ബന്ധമല്ല അതെന്നു.. 20കൊല്ലം ജീവിച്ചു, അവളിൽ ഒരു കുഞ്ഞും ഉണ്ടായി.. ആ മനുഷ്യൻ ഈ ലോകത്തിപ്പോ ഇല്ലാ താനും എന്നിട്ടും ആ മരുമകളെ അംഗീകരിച്ചിട്ടില്ല..

ഒരു വീട്ടിൽ നടക്കുന്നത് എന്ത് എന്ന് പുറത്തുള്ളവർക്ക് അറിയില്ല.. നന്നായി അഭിനയിക്കാൻ അറിയുന്നവർ എത്ര വലിയ തെറ്റും പ്രതിഭാഗത്തു ആക്കി നിഷ്കളങ്കർ ആയി നിൽക്കും.. അതറിയാത്തവർ എന്നും അഹങ്കാരി എന്നും കുഴപ്പക്കാരി എന്നും ലേബൽ വാങ്ങി മുന്നോട്ട് പോകേണ്ടി വരും..

എല്ലാ വിവാഹങ്ങളിലും കേൾക്കുന്ന ഒരു വാചകമുണ്ട് പിണക്കങ്ങൾ ഒക്കെ ഒരു കുഞ്ഞുണ്ടാകുമ്പോ തീരും എന്ന്.. ഒത്തിരി സ്ഥലത്തു തീർന്നും നമ്മൾ കണ്ടിട്ടുണ്ട്.. എന്നാൽ മകനുമായി contact ഉള്ള നിലക്ക് ലക്ഷ്മി പ്രെഗ്നന്റ് ആണെന്ന് ഈ മാതാപിതാക്കൾ അറിഞ്ഞു കാണില്ലേ?? കാണും.. ഇത്രയും നാളത്തെ കാത്തിരിപ്പിൽ തങ്ങൾക്കു ഒരു പേര കുട്ടി ഉണ്ടാകുന്നു എന്ന് കേൾക്കുമ്പോൾ ഈ അച്ഛനും അമ്മയും ലക്ഷ്മിയെ കാണാൻ ഓടി ചെല്ലില്ലേ?? അവളും അതുറപ്പായും ആഗ്രഹിക്കും.. പക്ഷേ അങ്ങനെ പോയതായി പറയുന്നില്ല..

ആ കുഞ്ഞിനെക്കുറിച്ചോ അതിപ്പോ ഉണ്ടായിരുന്നെങ്കിൽ എന്നോ ഒന്നും ആ grand പേരെന്റ്സ് പറയുന്നേ ഇല്ല.. മകനെ നഷ്ടപ്പെട്ട ഒരച്ഛന്റെയും അമ്മയുടെയും സങ്കടം ഈ ലോകത്തിൽ തന്നെ ഒരു വലിയ സങ്കടം തന്നെയാണ്. അതേ സങ്കടം അല്ലേ മകള് നഷ്ടപെട്ട ലക്ഷ്മിയുടെതും.

മകൻ വീട്ടിൽ ചെല്ലുമ്പോൾ പോലും മകന്റെ കുഞ്ഞിന്റെ ഫോട്ടോ ഒന്ന് കാണാൻ ചോദിക്കാത്ത അമ്മമാർ നാലാളു കൂടുന്നിടത്തു വച്ചും സ്വന്തം കുടുംബക്കാർ ഉള്ള ഇടങ്ങളിലും മാത്രം കുഞ്ഞിനെ എടുക്കുകയും ഉമ്മ വെക്കുകയും കണ്ണ് നിറഞ്ഞു കാണിക്കുകയും ഒക്കെ ചെയ്യുന്ന അമ്മമാരുണ്ട്.. ഈ നാടകങ്ങൾ പുറമെ നിന്നു കാണുന്ന ഒരാളെ സംബന്ധിച്ചു വൈകാരിക നിമിഷങ്ങൾ ആണ്.. പക്ഷേ അന്തർ നാടകം അറിയാവുന്ന മരുമകൾക്കു അത് അരോചകം ആണ്.. അവളുടെ മുഖത്ത് ചിരി വരില്ല.. അവൾ കൊച്ചിനെ കൊടുക്കാത്തത് കൊണ്ട് എനിക്ക് കുഞ്ഞിനെ താലോലിക്കാൻ പറ്റുന്നില്ല എന്ന് നാട്ടുകാരെ ബോധിപ്പിക്കാൻ മാത്രമുള്ള പ്രഹസനം മാത്രം ആണത്..

അവളില്ലാതെ നീ മാത്രം വന്നാൽ മതി എന്ന് പറയുന്ന വീടുകളുണ്ട്..അങ്ങനെ ഉള്ള വീട്ടിലേക്കു ഞാനില്ലാതായാൽ പോലും നീ കയറി ചെല്ലരുത് എന്ന് പറയുന്ന ഭർത്താക്കന്മാരും ഉണ്ട്.. ആ വീടുകളിൽ എന്തേലും കാര്യങ്ങൾ വിളിക്കുമ്പോൾ പോകാൻ താല്പര്യം ഇല്ലാത്ത ഭർത്താവിന്റെ അവരൊക്കെ ഉള്ളത് കൊണ്ടാണ് നിങ്ങളെ എനിക്ക് കിട്ടിയത് അത് കൊണ്ട് അവർക്കു എന്നേക്കാൾ ഇമ്പോര്ടൻസ് ഉണ്ട് എന്ന് പറഞ്ഞു പോകേണ്ട രീതിക്കു ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു വരാൻ നിർബന്ധിച്ചു വിടുന്ന ഭാര്യമാരും ഉണ്ട്..

മാതാപിതാക്കളുടെ ഇഷ്ടത്തിന് അനുസരിച് പഠിക്കാതെ സ്വന്തം ഇഷ്ടത്തിന് കുഞ്ഞ് പ്രായത്തിൽ ഒരു വരുമാനവും ഇല്ലാതെ ഒരു പെണ്ണിനെ കെട്ടി ഹീറോ കളിക്കുന്നത് കണ്ടാൽ ഒരു ആൺകുട്ടിയുടെ അമ്മ എന്ന നിലയിൽ ഈ അമ്മ കാണിച്ചതിനേക്കാൾ മോശമായി പെരുമാറുന്ന ഒരു അമ്മയാകും ഞാനും.. പക്ഷേ കുറച്ചു കഴിയുമ്പോൾ ഇനി അവന്റെ ജീവിതം അങ്ങനെയാണ്.. അവൻ എന്റെ മകൻ ആണേൽ അവന്റേത് എല്ലാം എന്റെയും കൂടെയാണ് എന്ന് കരുതി ഞാൻ ആ കുട്ടിയെ പതിയെ പതിയെ സ്വീകരിക്കും

ഇതൊന്നും ലക്ഷ്മിയുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. ലക്ഷ്മി മറച്ചു വെക്കുന്നുണ്ടോ കള്ളത്തരം ഉംടോ ഇതൊന്നും എനിക്കറിയില്ല.. പക്ഷെ ഒന്നുണ്ട്.. ഭർത്താവും ഇല്ലാ കാത്തിരുന്നു കാത്തിരുന്നു ഉണ്ടായ കുഞ്ഞിനെ കൺ നിറയെ ഒന്ന് കണ്ടും ഇല്ലാ അപ്പോഴേക്കും അവൾ ഒറ്റക്കായി പോയി..

ആ അച്ഛനെയും അമ്മയെയും നമ്മൾ ചേർത്തു പിടിക്കുന്നത് പോലെ ലക്ഷ്മിയേയും ചേർത്തു പിടിക്കണം.. ആ അമ്മക്ക് മകനെ നഷ്ടപെട്ട പോലെ മകളെ നഷ്ടപെട്ട അമ്മയാണ് ലക്ഷ്മിയും..

ഇനി മറ്റൊരു കാര്യം കൂടെ..

ലക്ഷ്മിക്ക് സ്വർണ്ണ കടത്തിനെക്കുറിച്ച് അറിയാം എന്ന് തന്നെ വെക്കാം..എല്ലാം പറഞ്ഞു കഴിയുമ്പോൾ ബാല ഭാസ്കർക്കു അതിൽ റോൾ ഉണ്ടെന്നു തെളിയുകയോ അല്ലേൽ കൂടെ ഉണ്ടായിരുന്ന ക്രിമിനൽസ് ബാലഭാസ്കറിന്റെ തലയിൽ കൊണ്ട് വെക്കുമെന്നോ ലക്ഷ്മിക്ക് പേടി ഉണ്ടെങ്കിൽ ലക്ഷ്മി അത് പുറത്തു പറയുമോ?? മരിച്ചു പോയ സ്വന്തം ഭർത്താവ് വലിയൊരു musician ആണെന്ന് അറിയപ്പെടാൻ ആഗ്രഹിച്ചിരുന്ന ഒരാളെ മരണ ശേഷം ലോകം ക്രിമിനൽ എന്ന് വിളിക്കാൻ വിട്ടു കൊടുക്കോ??

എല്ലാവർക്കും അവനനവന്റെ ശെരിയുണ്ട്.. മറ്റുള്ളവർക്ക് അത് തെറ്റുകളും.. എല്ലാം അങ്ങനെ ആണ് സ്വയം അനുഭവിക്കാത്ത കാലത്തോളം അതൊക്കെ വെറും കഥകൾ ആണ്.. എന്നാൽ അനുഭവിക്കുന്നവനോ