Alappuzha

ആലപ്പുഴ ചേർത്തലയിൽ വാഹനാപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം | cherthala vehicle

ദേശീയപാതയിൽ ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജിന് മുന്നിലാണ് അപകടം ഉണ്ടായത്

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. പട്ടണക്കാട് സ്വദേശി ആർആർ ജയരാജ് (33), തിരുവനന്തപുരം സ്വദേശി ചിഞ്ചു എന്നിവരാണ് മരിച്ചത്. ഇരുവരും ബൈക്ക് യാത്രക്കാരായിരുന്നു. ദേശീയപാതയിൽ ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജിന് മുന്നിലാണ് അപകടം ഉണ്ടായത്. കാർ ബൈക്കിലിടിച്ച ശേഷം നിയന്ത്രണം വിട്ട് ഇരുവാഹനങ്ങളും ട്രെയ്ലർ ലോറിയിലിടിക്കുകയായിരുന്നു. ദേശീയ പാത നിർമാണ കമ്പനിയുടേതാണ് ട്രെയ്ലർ ലോറി. സംഭവലസ്ഥത്തുവെച്ചു തന്നെ ബൈക്ക് യാത്രക്കാരായ രണ്ടുപേരും മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

content highlight: woman-and-man-died