India

കോടതി നടപടികളെ മറികടക്കുന്നതും തടസ്സപ്പെടുത്തുന്നതും കോടതിയലക്ഷ്യം: സുപ്രീം കോടതി

ന്യൂ‍ഡൽഹി: കോടതി നടപടികളെ തടസ്സപ്പെടുത്തുക, വിധിയെ മറികടക്കാൻ ശ്രമിക്കുക തുടങ്ങിയവയും ജുഡീഷ്യൽ ഉത്തരവുകളുടെ ലംഘനം പോലെ തന്നെ കോടതിയലക്ഷ്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതിയുടെ ഉത്തരവുകൾ മാത്രമല്ല നടപടികളും മാനിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.