ശബരിമല: അയ്യപ്പ സ്വാമിക്ക് തങ്ക അങ്കി ചാർത്തി ദീപാരാധന 25ന് വൈകിട്ട്. മണ്ഡല കാലത്തെ പ്രധാന ചടങ്ങാണ് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി എത്തിക്കുന്ന തങ്ക അങ്കി 25ന് വൈകിട്ട് 5ന് ശരംകുത്തിയിൽ എത്തും. വൈകിട്ട് നട തുറന്നശേഷം ശ്രീകോവിലിൽ പൂജിച്ച മാലകൾ ചാർത്തിയാണ് തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിക്കാനുള്ള സംഘത്തെ തന്ത്രി യാത്രയാക്കുക.