Kerala

ഗവർണറുടെ ക്രിസ്മസ് വിരുന്നിന് 5 ലക്ഷം അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻറെ ക്രിസ്​മസ്​ വിരുന്നിനായി തുക അനുവദിച്ച്​ ധനവകുപ്പ്​ ഉത്തരവിറക്കി. അഞ്ച്​ ലക്ഷം രൂപയാണ് വിരുന്നിനായി​ അനുവദിച്ചത്​. ഡിസംബർ 13നാണ്​ ഉത്തരവിറക്കിയിട്ടുള്ളത്​. 17നാണ്​ ആഘോഷ പരിപാടികൾ.