Food

ഉഴുന്ന് വെച്ച് മാത്രമല്ല റവ വെച്ചും വട തയ്യാറാക്കാം

ഉഴുന്ന് വെച്ച് മാത്രമല്ല, റവ വെച്ചും വട തയ്യാറാക്കാം. നാലുമണി ചായക്കൊപ്പം കഴിക്കാൻ കിടിലനാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • 1.റവ 1 കപ്പ്
  • 2.തൈര് 3/4 കപ്പ്‌
  • 3.ചെറിയ സവാള 1 (ചെറുതായി അരിഞ്ഞത്)
  • 4 .ഒരു ചെറിയ കഷ്ണം ഇഞ്ചി (ചെറുതായി അരിഞ്ഞത്)
  • 5.പച്ചമുളക് എരിവിന് ആവശ്യമായത് (ചെറുതായി അരിഞ്ഞത്)
  • 6.കറിവേപ്പില 1 കതിർപ്പ് (ചെറുതായി അരിഞ്ഞത്)
  • 7.മല്ലിയില 1 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
  • 8.ബേക്കിംഗ് സോഡ 1/4 ടീപ്പൂൺ
  • 9.ഉപ്പ് ആവശ്യത്തിന്
  • 10.എണ്ണ വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

റവയിൽ രണ്ടു മുതൽ 8 വരെയുള്ള സാധനങ്ങൾ ചേർത്ത് മിക്സ് ചെയിത് 15 – 20 മിനിറ്റ് വയ്ക്കുക. ശേഷം എണ്ണ ചൂടാക്കി കുറേശ്ശേ എടുത്ത് വടയുടെ ആകൃതിയിൽ ഷേപ്പ് ചെയിത് ചൂടായ എണ്ണയിൽ വറുത്ത് കോരുക.