ഈ റെസിപ്പി കുട്ടികൾക്ക് ഏറെ ഇഷ്ടപെടും എന്നതിൽ ഒരു സംശയവും വേണ്ട. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണ് പൊട്ടറ്റോ ലോലിപോപ്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുള കിഴങ് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് പുഴുങ്ങി എടുക്കുക. അതിനു ശേഷം അതിന്റെ തൊലി കളഞ്ഞു നന്നായി ഉടച്ചു മാറ്റി വെക്കുക. ഇനി ഒരു പാത്രത്തിൽ സവോള പൊടി പൊടിയായി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മല്ലിയില, കറിവേപ്പിലയും കുറച്ചു ഉപ്പും കൂടി ചേർത്ത് നന്നായി തിരുമ്മുക. ഇതിലോട്ട് മല്ലി പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല, ചാറ്റ് മസാല ഇവ കൂടി ചേർത്ത് തിരുമ്മി കൂടെ ഉടച്ചു വെച്ച കിഴങ്ങും കാൽ കപ്പ് ബ്രഡ് പൊടിയും കൂടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്യുക. ചാട്ട് മസാലയ്ക്ക് പകരം അര സ്പൂൺ നാരങ്ങാ നീരും ചേർക്കാം,
ഇനി കോൺ ഫ്ലോർ കുറച്ചു വെള്ളത്തിൽ ലൂസ് ആക്കി കലക്കി എടുക്കുക. കോൺ ഫ്ലോർനു പകരം മൈദയും ഉപയോഗിക്കാം. ഇനി നേരത്തെ മിക്സ് ചെയ്ത വെച്ച കൂട്ടിൽ നിന്നും കുറച്ചു എടുത്തു കൈ വെള്ളയിൽ കുറച്ചു എണ്ണ തടവി ഇവ ഓരോന്നും ചെറിയ ഉരുളകളാക്കി എടുക്കുക. ഇവ കോൺ ഫ്ലോർ മിക്സിൽ മുക്കിയതിനു ശേഷം ബ്രഡ് ക്രംസിൽ പൊതിഞ്ഞു ചൂടുള്ള എണ്ണയിൽ വറുത്തെടുക്കുക.
ബോൾസ് എണ്ണയിലോട് ഇടുകഴിഞ്ഞു ഒരു വശം മൊരിഞ്ഞതിനു ശേഷം മാത്രം തിരിച്ചു ഇടുക. അല്ലെങ്കിൽ ബ്രഡ് കോട്ടിങ് ഇളകി ബോൾസ് പൊട്ടി പോവാൻ ചാൻസ് ഉണ്ട്. നന്നായിട്ട് ഫ്രൈ ആയി വരുമ്പോൾ കോരി എടുക്കുക. ശേഷം ടൂത്തു പിക്ക് കൊണ്ട് ഓരോ ബോളിലും കുത്തി കൊടുക്കുക. ചൂടോടെ ടൊമാറ്റോ കെച്ചപ്പിന്റെ കൂടെ കഴിക്കാം.