Kerala

ശബരിമല തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്; കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ | indian railway

ഡിസംബർ 19 മുതൽ ജനുവരി 24 വരെ 5 സ്പെഷൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്

തിരുവനന്തപുരം: വീണ്ടുമൊരു മണ്ഡലകാലത്തിലൂടെ ആണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ദിവസവും ശബരിമലയിൽ ദർശനത്തിനായി എത്തുന്നത്. ഇപ്പോഴിതാ തീർത്ഥാടകർക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ 19 മുതൽ ജനുവരി 24 വരെ 5 സ്പെഷൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ട്രെയിന്‍ നമ്പര്‍ 07183 നരാസാപൂര്‍ കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ ജനുവരി 15, 22 തിയതികളിലും, ട്രെയിന്‍ നമ്പര്‍ 07184 കൊല്ലം-നരാസാപൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ജനുവരി 17, 24 തിയതികളിലും സര്‍വ്വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 07181 ഗുണ്ടൂര്‍- കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ ജനുവരി 4,11,18 തിയതികളിലും, ട്രെയിന്‍ നമ്പര്‍ 07182 കൊല്ലം കാക്കിനാട സ്‌പെഷ്യല്‍ ജനുവരി 06 നും സര്‍വ്വീസ് നടത്തും.

ട്രെയിന്‍ നമ്പര്‍ 07179 കാക്കിനട ടൗണ്‍ കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ ജനുവരി ഒന്നിനും, 8 നും, ട്രെയിന്‍ നമ്പര്‍ 07180 കൊല്ലം ഗുണ്ടൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ജനുവരി 3നും 10 നും സര്‍വ്വീസ് നടത്തും.

ട്രെയിന്‍ നമ്പര്‍ 07177 വിജയവാഡ-കൊല്ലം സ്പെഷ്യല്‍ ഡിസംബര്‍ 21നും 28 നും, ട്രെയിന്‍ നമ്പര്‍ 07178 കൊല്ലം-കാക്കിനട ടൗണ്‍ സ്‌പെഷല്‍ ഡിസംബര്‍ 16, 23, 30 തീയതികളിലും സര്‍വ്വീസ് നടത്തും.

ട്രെയിന്‍ നമ്പര്‍ 07175 സെക്കന്തരാബാദ്- കൊല്ലം സ്‌പെഷ്യല്‍ ജനുവരി 2,9, 16 തിയതികളിലും ട്രെയിന്‍ നമ്പര്‍ 07176 സെക്കന്തരാബാദ് – കൊല്ലം – സ്‌പെഷ്യല്‍ ജനുവരി 4, 11, 18 തിയതികളിലും സര്‍വ്വീസ് നടത്തും.

അതേസമയം ഇന്നലെ മാത്രം 80121 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പീരുമേട് വഴി 4001 തീര്‍ത്ഥാടകരും ദര്‍ശനം നടത്തി. തത്സമയ ബുക്കിങ്ങിലൂടെ 18040 പേരാണ് എത്തിയത്. 4605 കുട്ടികളാണ് ഇന്നലെ ദര്‍ശനത്തിനെത്തിയത്.

STORY HIGHLIGHT: special trains allowed for sabarimala pilgrims