Food

ഒരു പഴയകാല മധുരറെസിപ്പി നോക്കിയാലോ? സ്വാദിഷ്ടമായ ചക്കര ചോറ് | CHAKKARA CHORU

ഒരു പഴയകാല മധുരറെസിപ്പി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ചക്കര ചോറ് റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • പച്ചരി ഒരു ഗ്ലാസ്
  • ശർക്കര മൂന്ന് ആണി
  • ഏലക്ക 5/ 6
  • തേങ്ങ ചിരവിയത് അരമുറി
  • നെയ്യ്
  • അണ്ടിപ്പരിപ്പ്
  • മുന്തിരി
  • തേങ്ങകൊത്ത്
  • വെള്ളം
  • ഉപ്പ് ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ആദ്യം അരികഴുകി കുക്കറിൽ ഇട്ട് ഒരുഗ്ലാസ് വെള്ളമൊഴിച്ച് രണ്ട് വിസിൽ അടിച്ച് ഓഫ്ചെയ്യുക. അരി ഹാഫ് വേവ് ആയിട്ടുണ്ടാവും ഒരുഗ്ലാസ് വെള്ളമൊഴിച്ച് ശർക്കര ഉരുക്കി അരിച്ച് വേവിച്ച അരിയുടെ കൂടെ ഒഴിച്ച് ഉപ്പും ഏലക്കായും ചേർത്ത് വറ്റിച്ചെടുക്കുക. തേങ്ങ ചേർത്തിളക്കുക. നെയ്യിൽ അണ്ടിപ്പരിപ്പ്, മുന്തിരി, തേങ്ങക്കൊത്ത് എന്നിവ വറുത്ത് ചേർക്കുക.