ഡൽഹി: വിഴിഞ്ഞം തുറമുഖത്തിൽ കേരളത്തിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രം. വിജിഎഫിന്റെ നിബന്ധനയിൽ മാറ്റമില്ലെന്നും വരുമാനവിഹിതം പങ്കുവെക്കണമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യസഭ എംപി ഹാരിസ് ബീരാന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കേന്ദ്രത്തിന്റെ പരാമർശം.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിചിത്രമായ മാനദണ്ഡം പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കത്ത് അയച്ചിരുന്നു. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനത്തിലാണ് സംസ്ഥാനത്തിന്‍റെ വിയോജിപ്പ്. വിജിഎഫ് ഗ്രാന്‍റിന്‍റെ കാര്യത്തിൽ കേന്ദ്ര സർക്കാർ പുലർത്തി വന്ന പൊതു നയത്തിൽ നിന്നുള്ള വ്യതിയാനമാണിത്. വിജിഎഫ്, ഗ്രാൻ്റായി തന്നെ അനുവധിക്കണം. വിഴിഞ്ഞം പദ്ധതിക്കായി കേന്ദ്രം നൽകുന്ന തുക, വായ്പയായി വാഖ്യാനിച്ചാൽ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ പറഞ്ഞിരുന്നു.
STORY HIGHLIGHT: no change in vizinjam vgf says central goverment