ചിക്കൻ 65 പോലെ പനീർ 65 തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണിത്. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- 1.പനീർ 100 ഗ്രാം ക്യൂബ്സായി കട്ട് ചെയിതത്
- 2 .അരിപ്പൊടി 1 1/2 ടേബിൾ സ്പൂൺ
- 3 .കോൺഫ്ലേ)ർ 1 1/2 ടേബിൾ സ്പൂൺ
- 4.മൈദ 1 ടേബിൾ സ്പൂൺ
- 5.സോയ സോസ് 1 ടി സ്പൂൺ
- 6.ഇഞ്ചി വെളുത്തുള്ളി അരച്ചത് ‘1/2 ടിസ്പൂൺ
- 7.മുളക് പൊടി 2 ടി സ്പൂൺ (കശ്മീരി ചില്ലി)
- 8.നാരങ്ങാ നീര് 1 ടീസ്പൂൺ
- 9.റെഡ് ഫുഡ് കളർ 1 നുള്ള് (ഓപ്ഷണൽ)
- 10.ഉപ്പ്
- 11.എണ്ണ വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
2-10 വരെ യുള്ള ചേരുവകൾ മിക്സ് ചെയിത് അല്പം വെള്ളം ഒഴിച്ച് അധികം ലൂസാകാതെ കലക്കി പനീർ ഇതിലേക്കിട്ട് ഇളക്കി 15 മിനിറ്റ് വച്ചതിന് ശേഷം എണ്ണ ചൂടാക്കി വറുത്ത് എടുക്കുക. അവസാനം പച്ച മുളകും കറിവേപ്പിലയും വറുത്ത് ഇടാം. രുചികരമായ പനീർ 65 തയ്യാർ.