ആഹാരത്തിന് ശേഷം അല്പം മധുരം കഴിക്കാൻ തോന്നിയാൽ എന്തെ ചെയ്യും? അത്തരം സന്ദർഭങ്ങളിൽ തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ ഡെസ്സേർട് റെസിപ്പിയാണ് കാരമൽ കോഫി പുഡ്ഡിംഗ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- മിൽക്ക് 300 മില്ലി
- മുട്ട 3
- പഞ്ചസാര 5 ടേബിൾ സ്പൂൺ (മധുരത്തിന് അനുസരിച്ച്)
- ഇൻസ്റ്റിന്റ് കോഫി പൗഡർ 1 1/2 ടേബിൾ സ്പൂൺ
- കാരമൽ സിറപ്പ് ഉണ്ടാക്കാൻ
- പശ്ചസാര 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാൻ വച്ച് ചൂടാകുമ്പോൾ 2 ടേബിൾ സ്പൂൺ പഞ്ചസാര ഇട്ട് ബ്രൗൺ കളർ ആകുമ്പോൾ 2 ടേബിൾ സ്പൂൺ ചൂട് വെള്ളം ഒഴിച്ച് ഇളക്കുക. നല്ല പോലെ അലിഞ്ഞ് വരുമ്പോൾ ഇത് വാങ്ങി പുഡ്ഡിംഗ് സെറ്റ് ചെയ്യാൻ ഉള്ള പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കുക. പാൽ വച്ച് തിളപ്പിക്കുക ഇതിലേക്ക് പഞ്ചസാര ഇട്ട് അലിഞ്ഞ് വരുമ്പോൾ കോഫി പൗഢറും ഇട്ട് നല്ല പോലെ മിക്സ് ആയി കഴിയുമ്പോൾ തീ ഓഫ് ചെയ്തത് ചൂടാറാൻ വയ്ക്കുക.
ചൂടാറി കഴിയുമ്പോൾ മുട്ട മിക്സിയിൽ അടിച്ച് എടുത്ത് കുറേശ്ശേയായി പാലിലിലേക്ക് ചേർത്തിക്കുക. ശേഷം കാരമൽ സിറപ്പ് ഒഴിച്ച് വച്ച പാത്രത്തിലേക്ക് ഒഴിച്ച് ചൂടായ സ്റ്റീംമറിൽ വച്ച് മുകളിൽ ഒരു ഫോയിൽ പേപ്പറോ, പാത്രമോ വച്ച് കവർ ചെയിത് 20 മിനിറ്റ് സ്റ്റീം ചെയിത് എടുക്കുക. തണുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കാം.