തിരുവനന്തപുരം: എത്ര കണ്ടാലും മതിവരാത്ത ഒന്നായിരിക്കും ആകാശ കാഴ്ചകൾ. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും എല്ലാം കാണാൻ ആളുകൾക്ക് ഇഷ്ടമാണ്. എന്നാൽ ഇതൊക്കെ ഇവിടെ ദൃശ്യം ആകുന്നത് വളരെ കുറവാണെന്ന് മാത്രം. വരും വർഷവും നമ്മളെ കാത്തിരിക്കുന്നത് കാഴ്ചയുടെ വിരുന്ന് തന്നെയാകും. 2025 രണ്ടു സൂര്യഗ്രഹണവും രണ്ട് ചന്ദ്രഗ്രഹണവും കാണാൻ സാധിക്കും. എന്നാൽ ഇവയിൽ രണ്ടെണ്ണം മാത്രമേ ഇന്ത്യയിൽ ദൃശ്യമാവുകയുള്ളൂ. ആ തിയ്യതികളും സമയവും എന്താണെന്ന് നോക്കിയാലോ
1. പൂര്‍ണ ചന്ദ്രഗ്രഹണം: 2025 മാര്‍ച്ച് 13-14
2025ലെ ആദ്യ ഗ്രഹണമായിരിക്കുമിത്. രക്തചന്ദ്രന്‍ അഥവാ ബ്ലഡ് മൂണ്‍ കാഴ്‌ചയായിരിക്കും ഇത്. യൂറോപ്പിലും ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ഇത് കാണാം. എന്നാല്‍ ഇന്ത്യയില്‍ ഈ പൂര്‍ണ ചന്ദ്രഗ്രഹണം കാണാനാവില്ല എന്നാണ് റിപ്പോര്‍ട്ട്.
2. ഭാഗികമായ സൂര്യഗ്രഹണം: 2025 മാര്‍ച്ച് 29
2025ലെ ആദ്യ സൂര്യഗ്രഹണത്തില്‍ സൂര്യന്‍റെ കുറച്ച് ഭാഗം മാത്രമേ ചന്ദ്രന്‍ മറയ്ക്കുകയുള്ളൂ. യൂറോപ്പിലും വടക്കേ ഏഷ്യയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും വടക്കേ അമേരിക്കയിലും, ദക്ഷിണ അമേരിക്കയില്‍ ഭാഗികമായും ഇത് ദൃശ്യമാകും. ഈ ഭാഗിക സൂര്യഗ്രഹണവും ഇന്ത്യയില്‍ നിന്ന് ദൃശ്യമാവില്ല.
3. പൂര്‍ണ ചന്ദ്രഗ്രഹണം: 2025 സെപ്റ്റംബര്‍ 7-8
2025ലെ രണ്ടാമത്തെ പൂര്‍ണ ചന്ദ്രഗ്രഹണം. അടുത്ത വര്‍ഷം ഇന്ത്യക്കാരുടെ ഏറ്റവും പ്രധാന ആകാശ വിസ്‌മയം ഇതായിരിക്കും. ഇന്ത്യക്ക് പുറമെ യൂറോപ്പിലും ഏഷ്യയിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും അമേരിക്കയുടെ ചില ഭാഗങ്ങളിലും ദൃശ്യമാകും. ഇന്ത്യക്കാര്‍ക്ക് മിസ്സ് ചെയ്യാന്‍ കഴിയാത്ത ബഹിരാകാശ വിസ്‌മയമായിരിക്കും ഈ പൂര്‍ണ ചന്ദ്രഗ്രഹണം.
4. ഭാഗികമായ സൂര്യഗ്രഹണം: 2025 സെപ്റ്റംബര്‍ 21
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഈ ഭാഗിക സൂര്യഗ്രഹണവും കാണാന്‍ അവസരമുണ്ടാകില്ല. അതേസമയം അന്‍റാര്‍ട്ടിക്ക, പസഫിക്, അറ്റലാന്‍റിക്, ദക്ഷിണ ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ 2025ലെ അവസാന ഗ്രഹണം ദൃശ്യമാകും.
STORY HIGHLIGHT: two solar eclipse and 2 lunar eclipse will be happened in 2025