Kerala

മാനന്തവാടിയിൽ യുവതിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം | missing case

26-10-2024 മുതല്‍ ആണ് യുവതിയെ കാണാതായത്.

മാനന്തവാടി: യുവതിയെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. മാനന്തവാടി കണിയാരം പുഞ്ചകട്ടില്‍ വീട്ടില്‍ സൗമ്യ (32)യെ ആണ് കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. 26-10-2024 മുതല്‍ ആണ് യുവതിയെ കാണാതായത്. മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.

യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോണ്‍ നമ്പരുകളിലോ അറിയിക്കണം. മാനന്തവാടി പൊലീസ് സ്റ്റേഷന്‍-04935 240232 ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ-9497987199, എസ്.ഐ-949780816. (അടയാള വിവരം- 156 സെ.മീ ഉയരം, വെളുത്ത നിറം).

STORY HIGHLIGHT: mananthavady women missing case