തൃശൂർ: യുവാക്കളെ കഞ്ചാവുമായി പിടികൂടി പോലീസ്. ബംഗളൂരിൽ നിന്നും തൃശ്ശൂരിലേക്ക് ബസ് മാർഗ്ഗം കഞ്ചാവുമായി പുറപ്പെട്ട യുവാക്കളെയാണ് പോലീസ് പിടികൂടിയത്. മാള കുമ്പിടിഞ്ഞാമാക്കൽ സ്വദേശി 26 വയസ്സുള്ള ലിബിൻ, എറണാകുളം പള്ളുരുത്തി സ്വദേശി 23 വയസ്സുള്ള സ്റ്റെമിൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ലഹരി വിരുദ്ധ സ്ക്വാഡ് ആയ ഡാൻസാഫ് അംഗങ്ങളും മണ്ണുത്തി പോലീസും തോട്ടപ്പടിയിൽ വച്ച് പ്രതികളെ പിടികൂടിയത് ഇവരുടെ ബാഗിൽ നിന്നും പ്രത്യേകം പാക്ക് ചെയ്ത കഞ്ചാവ് കണ്ടെത്തി 3 പൊതികളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
വയനാട് ബത്തേരി സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് ലിബിൻ. മണ്ണുത്തി പൊലീസ് എസ് ഐ കെസി ബൈജു, എ.എസ്.ഐ സതീഷ്, ഡാൻസാഫ് അംഗങ്ങളായ അനിൽകുമാർ, വിപിൻദാസ്, കിഷാൽ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
STORY HIGHLIGHT: two youth arrested with cannabis