29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച രക്തദാന പരിപാടി ‘സിനിബ്ലഡി’നു ലഭിച്ച മികച്ച പ്രതികരണത്തിനു പിന്നാലെ ചൊവ്വാഴ്ച പരിപാടിയുടെ രണ്ടാം ഘട്ടം നടക്കും. രാവിലെ 10 മുതല്‍ 12.30 വരെയാണ് ടാഗോര്‍ തിയേറ്ററില്‍ ‘സിനി ബ്ലഡ്’ സംഘടിപ്പിക്കുക. കേരള ചലച്ചിത്ര അക്കാദമിയും പൊലീസിന്റെ രക്തദാന സേവനമായ പോല്‍ബ്ലഡും ആര്‍.സി.സി. ബ്ലഡ് ബാങ്കും കേരള സ്‌റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലും സംയുക്തമായാണു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ മുന്നോട്ടുവച്ച ആശയമാണ് സിനിബ്ലഡിലൂടെ യാഥാര്‍ഥ്യമായത്. നിരവധി ഡെലിഗേറ്റുകളും പൊതുജനങ്ങളും ആദ്യ രക്തദാന പരിപാടിയില്‍ പങ്കാളികളായി. ആര്‍.സി.സി. ബ്ലഡ് ബാങ്കിലെ ഡോക്ടര്‍ വിജയലക്ഷ്മിയുടെ നേതൃത്വത്തിലാണ് രക്തദാന പരിപാടി. രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായവര്‍ 9497904045 എന്ന നമ്പറില്‍ ബന്ധപ്പെടുക.