സംഗീതത്തിന്റെ മാന്ത്രികൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് മോഹൻ സിത്താര. അദ്ദേഹത്തിന്റെ ഗാനങ്ങളോട് മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്. മലയാളിയുടെ സർഗാത്മതയിൽ നിറഞ്ഞുനിൽക്കുന്ന ഒരുപിടി മനോഹരമായ ഗാനങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ വീണ്ടും അദ്ദേഹത്തിന്റെ ഒരു ഓഡിയോ ലോഞ്ച് നടക്കുകയാണ്. ഡിസംബർ ഞായറാഴ്ച തൃശ്ശൂർ പേൾ റിജൻസി ഹോട്ടലിൽ വച്ച് വൈകിട്ട് 5.30ന് ആണ്പ്ര ശസ്ത സംഗീത സംവിധായകൻ ശ്രീ മോഹൻ സിത്താരയുടെ ഓഡിയോ ലോഞ്ച് നടക്കുന്നത്പ്രശസ്ത സംവിധായകരും താരങ്ങളും ഈ പരിപാടിയിൽ പങ്കെടുക്കുന്നു.ഈ സംഗീത വിരുന്നിലേക്ക് എല്ലാ മാധ്യമപ്രവർത്തകരെയും സ്വാഗതം ചെയ്തിട്ടുണ്ട്. സിനിമാരംഗത്തെ പല പ്രമുഖരും പങ്കെടുക്കുന്നുണ്ട് സംവിധായകൻ വിനയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
ഇവരെ കൂടാതെ കലാരംഗത്തുള്ള പല പ്രമുഖരും പങ്കെടുക്കുന്നു.. കലാമണ്ഡലം ക്ഷേമാവതി, ശിവജി ഗുരുവായൂർ സുനിൽ നിരവധി പ്രമുഖരാണ് പങ്കെടുക്കുന്നത്.