Food

കറുമുറേ കൊറിക്കാൻ  ക്രിസ്പി കായ വറുത്തത്

വെറുതെ കൊറച്ചു കൊണ്ടിരിക്കാൻ കടയിൽ നിന്ന് പാക്കറ്റ് ഐറ്റംസ് വാങ്ങി ഇനി കഷ്ടപ്പെടേണ്ട. വീട്ടിൽ തന്നെ ഒരു കായ വറുത്തത് തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

നേന്ത്രകായ  തൊലി കളഞ്ഞു കനം കുറച്ചു വട്ടത്തിൽ അരിഞ്ഞത് – 2 കപ്പ്
മഞ്ഞള്‍ പൊടി – ഒരു സ്പൂണ്‍
വെളിച്ചെണ്ണ വറുക്കാന്‍ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

അരിഞ്ഞു വച്ച കായ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വെള്ളത്തില്‍ ഇട്ടു വെക്കുക. തുടര്‍ന്ന് എണ്ണയില്‍ വറക്കുക. ഇടക്ക് അല്പം  ഉപ്പുവേള്ളവും തളിക്കണം. കായ പാകത്തിന് വറവ് ആയി വരുമ്പോൾ കോരി എടുക്കുക, അധികം മൂത്ത് പോകരുത്. കായ ഉപ്പേരി റെഡി.
നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.