ഇന്ന് ശരീരഭാരം കുറയ്ക്കുവാൻ കൂടുതൽ ആളുകളും ഉപയോഗിക്കുന്ന ഒരു മാർഗ്ഗമാണ് ഗ്രീൻ ടീ. ഗ്രീൻ ടീ നമ്മൾ കൂടുതലായി ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ഒരുപാട് ഗുണങ്ങളുണ്ട് അതേസമയം വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുമോ എന്ന് പലർക്കും സംശയമുണ്ട് വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നങ്ങളും ഇല്ല എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത് എന്നാൽ ഗുണങ്ങൾ ഏറെയാണ് താനും
ഗ്രീൻ ടീ വെറും വയറ്റിൽ കുടിക്കുന്നത് കൂടുതൽ ആരോഗ്യ ഗുണങ്ങൾ ആണ് നൽകുന്നത് എന്ന് പറയുമ്പോഴും ചിലർക്കൊക്കെ അത് അങ്ങനെയല്ലാതെ മാറുന്നുണ്ട് ഉദാഹരണമായി ഗ്യാസിന്റെ പ്രശ്നങ്ങൾ ഒക്കെയുള്ള ആളുകൾ വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് നല്ലതല്ല അത് നിർജലീകരണത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം ഗ്യാസ്ട്രിക് ആസിഡിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. ചിലയാളുകളിൽ ഇത് അൾസറിന് കാരണമാകുന്നതായി കണ്ടുവരുന്നുണ്ട് അതുകൊണ്ടുതന്നെ വെറും വയറ്റിൽ ഗ്രീൻ കുടിക്കാതിരിക്കുന്നതാണ് നല്ലത്. അതേപോലെ ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുൻപും ഗ്രീൻ ടീ കുടിക്കാൻ പാടില്ല ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീൻ പോലെയുള്ള ഘടകങ്ങൾ ഉറക്കത്തെ അലോസരപ്പെടുത്താൻ സാധ്യത ഉള്ളതുകൊണ്ടാണ് ഉറങ്ങുന്നതിന് മുൻപ് ഗ്രീൻ കുടിക്കരുത് എന്ന് പറയുന്നത്.
രാത്രി ഗ്രീൻ ടീ കുടിച്ചാൽ അത് ഉറക്കത്തെ തടസ്സപ്പെടുത്തും എന്നതുകൊണ്ടുതന്നെ ഭക്ഷണത്തിനിടയിലുള്ള സമയമാണ് ഗ്രീൻ ടീ കുടിക്കാൻ ഏറ്റവും അനുയോജ്യം അല്ലെങ്കിൽ വൈകുന്നേരം ചായയ്ക്ക് പകരം ഗ്രീൻ കുടിക്കാവുന്നതാണ് ഏതെങ്കിലും ഭക്ഷണത്തിന് രണ്ടുമണിക്കൂർ മുൻപും രണ്ടു മണിക്കൂർ ശേഷവും ഗ്രീൻ ടീ കുടിക്കാൻ ശ്രദ്ധിക്കുകയാണെങ്കിൽ കൂടുതൽ ആരോഗ്യ ഗുണങ്ങൾ ലഭിക്കും
Story highlight : Green tea drinking best time