Health

റോസ്മേരി വാട്ടർ ഉപയോഗിച്ചാൽ ശരിക്കും മുടി വളരുമോ

ഇന്ന് മുടിയുടെ പേരിനൊപ്പം ഏറ്റവും കൂടുതൽ കേട്ട് വരുന്ന ഒരു പേരാണ് റോസ്മേരി വാട്ടര്‍ റോസ്മേരി വാട്ടർ നമ്മുടെ തലയിലെ മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുമെന്ന് പല പരസ്യങ്ങളും അവകാശപ്പെടുന്നുണ്ട് ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ ശരിക്കും മുടികൊഴിച്ചിൽ കുറയ്ക്കാൻ റോസ്മേരി വാട്ടറിന് സാധിക്കുമോ.? തീർച്ചയായും മുടികൊഴിച്ചിൽ കുറയ്ക്കുവാനും പുതിയ മുടി വളർത്തുവാനും റോസ്മേരി വാട്ടറിന് സാധിക്കും ഇതിന്റെ ഗുണങ്ങൾ അറിയാം

 

അകാലനര

 

അകാലനരയെ തടയുവാനും മുടിയെ കരുത്തുള്ളതാക്കി മാറ്റുവാനും റോസ്മേരിമാട്ടറിന് സഹായിക്കും റോസ്മേരി എണ്ണയും മുടിയുടെ സംരക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ താരൻ അടക്കമുള്ള പ്രശ്നങ്ങൾ ഇല്ലാതെയാവുന്നത് മനസ്സിലാക്കാൻ സാധിക്കും

 

മുടി വളർച്ച

 

മുടി വളർച്ച വേഗത്തിൽ ആക്കുവാൻ റോസ്മേരി വാട്ടറിന് സാധിക്കും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മുടിയെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കാൻ വളരെ പെട്ടെന്ന് തന്നെ റോസ്മേരിക്ക് കഴിയും

 

കരുത്ത് പകരുന്നു

 

മുടിക്ക് ആവശ്യമായ ജലാംശം നൽകുകയും അതുവഴി നമ്മുടെ മുടിക്ക് കൂടുതൽ കരുത്ത് നൽകുകയും മുടിയുടെ വേര് ബലമുള്ളതാക്കുകയുമാണ് റോസ്മേരി ചെയ്യുന്നത്

 

തലച്ചോറ്

 

റോസ്മേരി ഓയിൽ ഉപയോഗിക്കുകയാണെങ്കിൽ തലച്ചോറിലെ രക്തചക്രമണം ഉത്തേജിക്കുകയും മുടി വളർച്ച വേഗത്തിൽ ആവുകയും ചെയ്യുന്നുണ്ട് ഇതിലെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ തലയോട്ടിക്ക് വളരെയധികം ഈർപ്പം നൽകുകയും ചെയ്യുന്നു

 

താരൻ

 

ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വളരെയധികം അടങ്ങിയിട്ടുള്ള ഒന്നാണ് റോസ്മേരി അതോടൊപ്പം തന്നെ ആന്റിഫങ്കൽ ഗുണങ്ങളും ഉണ്ട് അതിനാൽ മുടി പൊട്ടുന്നത് തടയുവാൻ റോസ്മേരിക്ക് സാധിക്കും അതോടൊപ്പം തന്നെ താരൻ ചൊറിച്ചിൽ തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കുവാനും റോസ്മേരിക്ക് സാധിക്കും