മരണാനന്തര അവയവദാനത്തിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമൊരുക്കുകയാണു കേരള സ്‌റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെസോട്ടോ). മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കെസോട്ടോയുടെ ‘ജീവനാകാം ജീവനേകാം’ ക്യാമ്പയിന് കൂടുതല്‍ പ്രചരണം ലഭിക്കുന്നതിനും അവയവദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുമായി ഐഎഫ്എഫ്‌കെ വേദിയില്‍ സംഘടിപ്പിച്ചിരിക്കന്ന രജിസ്‌ട്രേഷന്‍ െ്രെഡവ് ശ്രദ്ധേയമാകുന്നു. ടാഗോര്‍ തിയേറ്ററിലേക്കുള്ള മുഖ്യ പ്രവേശന കവാടത്തിനു സമീപമാണ് കെസോട്ടോ സ്റ്റാള്‍.
ഐഎഫ്എഫ്‌കെയിലെത്തുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താം. രജിസ്‌ട്രേഷന് എത്തുന്നവര്‍ ആധാര്‍ നമ്പര്‍ കൈയില്‍ കരുതണം. അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ദുരീകരിക്കുന്നതിനുള്ള മികച്ച വേദിയാണിത്. സ്റ്റാളിലെത്തുന്നവര്‍ക്ക് കെസോട്ടോ പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുന്നതായിരിക്കും. ഐഎഫ്എഫ്‌കെ സമാപിക്കുന്നത് വരെ രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ സ്റ്റാള്‍ പ്രവര്‍ത്തിക്കും. കെസോട്ടോയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്ക് ksotto.kerala.gov.in