Kerala

കേരളത്തോട് കേന്ദ്രം പകപോക്കുന്ന രീതിയിലാണ് പെരുമാറുന്നത്; മുഖ്യമന്ത്രി – kerala cm slams centre mundakkai tragedy

അവകാശ നിഷേധത്തിനെതിരെ നാട് ഒറ്റക്കെട്ടായി നില്‍ക്കണം

കേരളത്തോട് കേന്ദ്രം പകപോക്കുന്ന രീതിയിലാണ് പെരുമാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ തുടര്‍ച്ചയായാണ് മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ പോലും അര്‍ഹമായ സഹായം നിഷേധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാറ്റാടിയിലെ എ.കെ.ജി മന്ദിരം ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളവും രാജ്യത്തിന്റെ ഭാഗമാണെന്നും അവകാശ നിഷേധത്തിനെതിരെ നാട് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നു വരേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

STORY HIGHLIGHT: kerala cm slams centre mundakkai tragedy