Health

എന്തൊക്കെ ചെയ്തിട്ടും മുടി വളരുന്നില്ലേ.? എങ്കിൽ ഇനി ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ

മുടി വളരാതിരിക്കുക എന്നത് പലരെയും വേദനിപ്പിക്കുന്ന ഒരു വലിയ ദുഃഖം തന്നെയാണ് മുടി വളരുവാൻ വേണ്ടി പലരും പലതരത്തിലുള്ള കാര്യങ്ങൾ പരീക്ഷിക്കാറുണ്ട് എന്നാൽ ആദ്യം പരീക്ഷിക്കേണ്ടത് ഭക്ഷണക്രമത്തിൽ ആണെന്ന് പലർക്കും അറിയില്ല മുടി വളരാതിരിക്കുന്നത് ബയോട്ടിന്റെ കുറവുകൊണ്ടായിരിക്കും അതുകൊണ്ടുതന്നെ ബയോട്ടി കൂടുതൽ അടങ്ങിയ ഭക്ഷണം മുടിയുടെ വളർച്ചയ്ക്ക് വളരെ മികച്ചതാണ് അത് എന്തൊക്കെയാണെന്ന് നോക്കാം

മുട്ട

മുടി വളരണമെങ്കിൽ മുട്ട ധാരാളം ആയി കഴിക്കണം നമ്മൾ മുടിയിൽ ഒരു ഹെയർ പാക്ക് ട്രൈ ചെയ്യുകയാണെങ്കിൽ പോലും മുട്ട ഉപയോഗിച്ച് ചെയ്താൽ അത് വളരെയധികം എഫക്റ്റീവ് ആയിരിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് മുട്ടയിലെ മഞ്ഞയും വെള്ളയും മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്

ബദാം

ആരോഗ്യകരമായ കൊഴുപ്പുകൾ മഗ്നീഷ്യം വിറ്റാമിന് എന്നിവയെല്ലാം ബദാമിൽ ധാരാളം ഉണ്ട് ബയോട്ടിന്റെ ഒരു വലിയ കലവറ തന്നെയാണ് ബദം അതുകൊണ്ടുതന്നെ ബദാം കഴിക്കുകയാണെങ്കിൽ മുടിവളർച്ച മികച്ചതാവും

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിലും ബയോട്ടിനും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ മുടി വളർച്ച വളരെ വർധിക്കുന്നതായി കാണാൻ സാധിക്കും.

ചീര

ചീരയിലും ബയോട്ടിനും ഇരുമ്പും ഫോള്ളോടും ധാരാളം അടങ്ങിയിട്ടുണ്ട് ഇതും മുടിയുടെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നുണ്ട്

അവക്കാഡോ

ആരോഗ്യകരമായ കൊഴിപ്പുകൾ ബയോട്ടിൻ വിറ്റാമിനുകൾ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുള്ള ഒരു ഭക്ഷണപദാർത്ഥമാണ് അവക്കാഡോ ഇത് പതിവായി കഴിക്കുകയാണെങ്കിൽ മുടിയുടെ വളർച്ച മികച്ചതാകും