Health

അമിതമായ പഞ്ചസാരയുടെ ഉപയോഗം ചർമ്മത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങൾ

ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് പഞ്ചസാര എന്ന എല്ലാവർക്കും അറിയാം എന്നാൽ ശരീരത്തിൽ മാത്രമല്ല ചർമ്മത്തിലും പഞ്ചസാര വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് അമിതമായ പഞ്ചസാരയുടെ ഉപയോഗം നമ്മുടെ ശരീരത്തിന് പല അവസ്ഥകളിലേക്ക് കൊണ്ടുചെന്ന് എത്തിക്കും അതിൽ പ്രധാനപ്പെട്ട ഒന്നാണ് ശരീര ഭാരം വർദ്ധിക്കുക എന്നത്. ഇവയ്ക്ക് പുറമേ ചില ചർമ്മപ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട് എന്തൊക്കെയാണെന്ന് നോക്കാം

പഞ്ചസാര അമിതമായി കഴിക്കുന്നത് അകാല വാർദ്ധക്യത്തിന് കാരണമാകുമെന്നാണ് ഡോക്ടർ പറയുന്നത് അതേപോലെതന്നെ ചർമ്മത്തിലെ കോളാജിൽ ഉത്പാദനത്തിൽ ഇത് തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. കോളാജിന്റെ ഉൽപാദനം ചർമ്മത്തിൽ കുറയുന്നതോടെ ചുളിവുകൾ അടക്കമുള്ള പ്രശ്നങ്ങൾ ചർമ്മത്തിൽ ഉണ്ടാവുകയാണ് ചെയ്യുന്നത് ഒപ്പം തന്നെ വരകളും വീഴും. അമിതമായ പഞ്ചസാരയുടെ ഉത്പാദനം മുഖക്കുരുവിനും ഇടയാക്കുന്നുണ്ട് അമിതമായി പഞ്ചസാര കഴിക്കുമ്പോൾ ഇൻസുലിന്റെ അളവിൽ വർധനം ഉണ്ടാവുകയാണ് ചെയ്യുന്നത് ഇത് ചർമ്മത്തിലെ എണ്ണയുടെ ഉത്പാദനം കൂടുതൽ ആക്കുകയും അതുവഴി മുഖക്കുരു ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്യുന്നു

പഞ്ചസാര അമിതമായി ഉപയോഗിക്കുമ്പോൾ അത് ചർമ്മത്തിൽ വരൾച്ച ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ചർമ്മത്തിലെ കോശങ്ങളുടെ രക്തയോട്ടത്തെയും ഓക്സിജൻ വിതരണത്തെയും ഇത് ബാധിക്കുകയാണ് ചെയ്യുന്നത് ഇത് ചർമ്മത്തിന് വരൾച്ചയ്ക്കും നിർജലീകരണത്തിനും കാരണമാവുകയും ചെയ്യുന്നുണ്ട് പഞ്ചസാര അമിതമായി കഴിക്കുന്നത് ചർമ്മത്തെ വരേണ്ടതാക്കുകയാണ് ചെയ്യുന്നത് അതേപോലെതന്നെ പഞ്ചസാരയുടെ അമിതമായ ഉപയോഗം സോറിയാസിസിന് കാരണമാവുകയും ചെയ്യും ഇത് ചർമ്മത്തിൽ ചുവപ്പ് ചർമം അടരുക തുടങ്ങിയ അവസ്ഥയിലേക്ക് എത്തിക്കും