ഐസ്‌ക്രീം ഇഷ്ടമില്ലാത്തവർ ചുരുക്കം. പലപ്പോഴും രാത്രി ഭക്ഷണത്തിന് ശേഷം അൽപം മുധരം നുണയാൻ പലരും തെരഞ്ഞെടുക്കുന്നത് ഐസ്‌ക്രീമിനെയാണ്. എന്നാൽ രാത്രിയുള്ള ഈ ഐസ്‌ക്രീം കഴിക്കൽ നമ്മുടെ ശരീരത്തിന് ദോഷമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഐസ്‌ക്രീം ദിനമായ ഇന്ന് അറിയാം ചില ‘ഐസ്‌ക്രീം കൈര്യങ്ങൾ’.
അമിത വണ്ണത്തിന് കാരണമാകും
ഒരു ചെറിയ കപ്പ് ഐസ്‌ക്രീം ആണെങ്കിലും അമിത വണ്ണത്തിന് കാരണമാകാൻ അതുമതിയെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം ഈ ചെറിയ കപ്പിൽ തന്നെ 1000 കലോറികളാണ് അടങ്ങിയിരിക്കുന്നത്. ദിവസവും ഐസ്‌ക്രീം കഴിക്കുന്നവർക്ക് അമിതവണ്ണമുണ്ടാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും
ശരീരത്തിൽ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ മതി. രാത്രി ഐസ്‌ക്രീം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.
ഹൃദയാരോഗ്യത്തെ ബാധിക്കും
ഒരു സ്‌കൂപ്പ് ഐസ്‌ക്രീമിൽ 40 ഗ്രാം സാച്ചുറേറ്റഡ് ഫാറ്റാണ് ഉള്ളത്. ഇത് ഹൃദയാഘാതത്തിനുള്ള റിസ്‌ക് കൂട്ടുന്നു. ട്രൈഗ്ലിസറൈഡ് കൂടുതലുള്ളവർ രാത്രി ഐസ്‌ക്രീം കഴിക്കുന്നത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മടി കൂട്ടും
രാത്രി ഐസ്‌ക്രീം കഴിച്ച് കഴിഞ്ഞാൽ ചിലർക്ക് അലസതയും മടിയും കൂടുന്നതായി കാണപ്പെടുന്നുണ്ട്. എന്നാൽ അത് കാരണം സുഖമായി ഉറങ്ങാം എന്ന് കരുതേണ്ട. അമിതമായി ഐസ്‌ക്രീം കഴിക്കുന്നത് വയറിൽ ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കും.
ദന്താരോഗ്യം തകർക്കും
രാത്രി ഐസ്‌ക്രീം കഴിച്ച് വായ കഴുകാതെ കിടന്നാൽ പല്ലുകൾക്ക് കേട് സംഭവിക്കും. ഒപ്പം ഐസ്‌ക്രീം ഇനാമലിനെയും തകരാറിലാക്കും. മോണകളുടെ മുകളിലെ തൊലിയും നശിക്കാൻ ഐസ്‌ക്രീം കാരണമാകും.
content highlight: harmful-effects-of-eating-icecream