Kasargod

കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച് കടത്തി എം.ഡി.എം.എ; മൂന്ന് യുവാക്കൾ അറസ്റ്റിൽ – poiynachi mdma drug bust

കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 50 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. അജാനൂർ കടപ്പുറം മീനാഫീസിനടുത്ത പാട്ടില്ലത്ത് ഹൗസിൽ പി.അബ്ദുൽ ഹക്കീം, കുമ്പള കൊപ്പളം കുന്നിൽ ഹൗസിലെ എ.അബ്ദുൽ റാഷിദ്, ഉദുമ പാക്യാര ഹൗസിലെ പി.എച്ച്.അബ്ദുൽറഹിമാൻ എന്നിവരെയാണ് മേൽപ്പറമ്പ് ഇൻസ്പെക്ടർ എ.സന്തോഷ്കുമാർ അറസ്റ്റുചെയ്തത്.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുളള ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്​സ്​ സ്പെഷ്യൽ ആക്ഷൻ ഫോഴ്സും(ഡാൻസാഫ്) മേൽപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് ഇവരെ പിടികൂടിയത്. മൊഗ്രാൽപുത്തൂരിലെ മുഹമ്മദ് അഷ്റഫ്ആ ണ് ഓടിപ്പോയത്. അബ്ദുൽഹക്കീമാണ് കാറോടിച്ചിരുന്നത്. പുത്തൻ കാറിന്റെ ബോണറ്റ് ഹീറ്റ് പ്രൊട്ടക്ടർ ഷീറ്റ് അടർത്തിനോക്കിയപ്പോൾ താഴെ വീണ പ്രഥമശുശ്രൂഷ കിറ്റിനത്താണ് മൂന്ന് പൊളിത്തീൻ കവറുകളിൽ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ.ഉണ്ടായിരുന്നത്. സംശയം തോന്നാതിരിക്കാൻ മൊബൈൽ സിം കവറിനുള്ളിൽ മറ്റൊരു കവറിലാണ് ഇതുണ്ടായിരുന്നത്.

ഗസറ്റഡ് ഓഫീസറായ മഞ്ചേശ്വരം തഹസിൽദാർ (എൽ.ആർ.) ജി.ലാലിന്റെ സാന്നിധ്യത്തിലാണ് പിടിയിലായവരുടെ ദേഹപരിശോധനയും മറ്റും പൂർത്തിയാക്കിയത്.

STORY HIGHLIGHT: poiynachi mdma drug bust