തിരുവനന്തപുരം: വർധിച്ചുവരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെയും പൊലീസിന്‍റെയും സംയുക്ത യോഗം ഇന്ന് ചേരും. ഗതാഗത കമ്മീഷണർ സി. എച്ച് നാഗരാജു, ജില്ലാ പൊലീസ് മേധാവിമാരുമായി ചർച്ച നടത്തും. റോഡിൽ സംയുക്ത പരിശോധന നടത്തുന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കും.
ഉച്ചയ്ക്ക് ഒരു മണിക്ക് ഓൺലൈൻ ആയിട്ടാണ് യോഗം. നാളെ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗം ഗതാഗതമന്ത്രിയും വിളിച്ചിട്ടുണ്ട്. തിരുവനന്തപുരം കിഴക്കേകോട്ടയിൽ കെഎസ്ആർടിസി ബസിനും സ്വകാര്യ ബസിനും ഇടയിൽപ്പെട്ട് കേരള ബാങ്ക് ജീവനക്കാരൻ മരിച്ചതിൽ ഗതാഗതമന്ത്രി വിളിച്ച യോഗം ഇന്ന് രാവിലെ നടക്കും. സ്വകാര്യ ബസ് ഉടമകളുമായിട്ടാണ് മന്ത്രി ചർച്ച നടത്തുന്നത്.