പെട്രോള്‍ വിലയും കുറഞ്ഞ ഇന്ധനക്ഷമതയും കാരണം വിപണിയില്‍ സിഎന്‍ജി വാഹനങ്ങളുടെ ഡിമാന്റ് വന്‍തോതില്‍ കൂടുകയാണ്. സിഎൻജിയിൽ ഓടുന്ന കാറുകൾക്ക് ഡീസലിനേക്കാളും പെട്രോളിനേക്കാളും മൈലേജ് ലഭിക്കും. നിങ്ങള്‍ ഒരു സിഎന്‍ജി പവര്‍ കാര്‍ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, എട്ട് ലക്ഷം രൂപയില്‍ താഴെ എക്സ് ഷോറൂം വിലയുള്ള മൂന്ന് മികച്ച മോഡലുകളെ പരിചയപ്പെടാം.
7.48 ലക്ഷം രൂപയാണ് ഹ്യൂണ്ടായ് ഓറയുടെ സിഎൻജി വേരിയൻ്റിൻ്റെ പ്രാരംഭ എക്സ് ഷോറൂം വില. 28 കിമി വരെയാണ് കമ്പനി മൈലേജ്. ഹ്യുണ്ടായ് ഓറയിൽ മൂന്ന് സിഎൻജി വേരിയൻ്റുകൾ ലഭ്യമാണ്. ഹ്യുണ്ടായ് ഓറ സിഎൻജിയിൽ നിരവധി ആധുനിക ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്.
കൂടാതെ, മാരുതി സെലേറിയോ സിഎൻജി ഒരു മികച്ച ഓപ്ഷനാണ്. 6.73 ലക്ഷം രൂപയാണ് മാരുതി സെലേരിയോ സിഎൻജിയുടെ പ്രാരംഭ എക്സ് ഷോറൂം വില. 34.43 കിമി ആണ് മാരുതി സുസുക്കി സെലേറിയോ സിഎൻജിയുടെ കമ്പനി അവകാശപ്പെടുന്ന മൈലേജ്. മാരുതി സെലേറിയോ സിഎൻജി ഉപഭോക്താക്കൾക്ക് ഒരു വേരിയൻ്റിൽ മാത്രമേ ലഭ്യമാകൂ.
ടാറ്റ പഞ്ചും മികച്ച ഓപ്ഷനാണ്. ടാറ്റ പഞ്ച് സിഎൻജി വേരിയൻ്റിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 7.22 ലക്ഷം രൂപയാണ്. 26.99 കിമി ആണ് പഞ്ചിന്‍റെ മൈലേജ്. പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, കാർ എഞ്ചിന് പരമാവധി 74.4 ബിഎച്ച്പി കരുത്തും 103 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കാൻ കഴിയും.