കോഴിക്കോട്: അരീക്കോട് തണ്ടർബോൾട്ട് ആസ്ഥാനത്ത് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത SOG കമാൻഡോ വിനീതിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. നിലവിൽ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിലാകും പോസ്റ്റുമോർട്ടം നടക്കുക. വിനീതിൻ്റെ സഹോദരനും മറ്റു ബന്ധുക്കളും മൃതദേഹം സൂക്ഷിച്ച സ്വകാര്യ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം. എകെ 47 തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത്. മൃതദേഹം അരീക്കോട് ആശുപത്രിയിൽ. അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘര്‍ഷമാണ് മരണകാരണമെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. മാനസിക പീഡനം നേരിട്ടതായും റിപ്പോർട്ടുണ്ട്. 2011 തണ്ടർബോൾട്ട് ബാച്ചിലെ അംഗമാണ് വിനീത്. 30 ദിവസത്തെ സൈനിക പരിശീലനത്തിനായി തണ്ടര്‍ബോള്‍ട്ട് ക്യാംപിലെത്തിയതായിരുന്നു.
ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയാണ്. തലയ്ക്കു വെടിയേറ്റ നിലയില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് വിനീതിനെ കണ്ടത്. സഹപ്രവര്‍ത്തകര്‍ വിനീതിനെ അരീക്കോട് ആസ്റ്റര്‍ മദര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഉടൻ മരണം സംഭവിച്ചിരുന്നു.