Recipe

അച്ചപ്പം ഉണ്ടാക്കാൻ ഇനി എന്തെളുപ്പം !

മലയാളികളുടെ ഇഷ്ട്ട പലഹാരങ്ങളിൽ ഒന്നാണ് അച്ചപ്പം. പരമ്പരാഗതമായ രുചിയിൽ അച്ചപ്പം ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. അച്ചപ്പതിന്റെ മാവ് കൃത്യമായി കലക്കിയില്ലെങ്കിൽ അച്ചപ്പം ശരിയാകില്ല. എങ്ങനെ രുചിയോടെ അച്ചപ്പം ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ:

പച്ചരി – 2 കപ്പ്
മുട്ട – 2 എണ്ണം
തേങ്ങാപ്പാൽ – ½കപ്പ്
എള്ള് – 1 ടേബിൾസ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
ഉപ്പ് – കാൽ ടീസ്പൂൺ
വെളിച്ചെണ്ണ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

പച്ചരി രണ്ടര മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം പൊടിച്ച് അരിച്ച് മാറ്റിവെയ്ക്കുക. 4 കപ്പ് അരിപ്പൊടിയാണ് അച്ചപ്പതിന് വേണ്ടത് . ഒരു ബൗളിലേക്കു അരിപ്പൊടി ചേർക്കുക. ശേഷം രണ്ട് മുട്ട നന്നായി അടിച്ചെടുത്തതും കുറച്ച് തേങ്ങാപ്പാലും അരിപ്പൊടിയിൽ ചേർക്കുക. നന്നായി യോജിപ്പിക്കുക. ബാക്കി തേങ്ങാപ്പാലും പഞ്ചസാരയും എള്ളും ചേർത്ത് മിക്സ് ചെയ്യുക. അച്ചപ്പത്തിന്റെ മാവ് തയ്യാർ. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഒപ്പം തന്നെ അച്ചപ്പത്തിന്റെ അച്ചും ചൂടാക്കണം. ശേഷം ചൂടായ അച്ച് എടുത്ത് കലക്കി വെച്ചിരിക്കുന്ന മാവിൽ മുക്കിയ ശേഷം(അച്ചു മുക്കാൽ ഭാഗംമാത്രമേ ബാറ്റെറിൽ മുക്കാവൂ ) വെളിച്ചെണ്ണയിൽ വച്ച് കൊടുക്കുക അച്ച് ഒന്ന് തട്ടിക്കൊടുത്താൽ അച്ചപ്പം അച്ചിൽനിന്നും വിട്ടുവരും. അച്ചപ്പത്തിന്റെ ഇരുവശവും ഫ്രൈ ആയി വന്നാൽ വെളിച്ചെണ്ണയിൽ നിന്നും കോരിമാറ്റാം.