Movie News

സൂരിക്കൊപ്പം ഐശ്വര്യ ലക്ഷ്മി, ‘മാമന്’ തുടക്കം ; പൂജയുടെ ചിത്രങ്ങൾ ഇതാ

പ്രശാന്ത് പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മാമൻ’. സൂരി നായകൻ ആവുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക.

ചിത്രത്തിന്റെ പൂജ നടന്നു. ജി.വി. പ്രകാശ് ചിത്രം ‘ബ്രൂസ്‌ലീ’, വിലങ്ങ് (വെബ് സീരിസ്) എന്നിവയുടെ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്. ഹിഷാം അബ്ദുൾ വഹാബ് ആണ് മാമൻ സിനിമയുടെ സംഗീതം നിർവഹിക്കുന്നത്. ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ.

എഡിറ്റിങ് ഗണേഷ് ശിവയാണ്. ചിത്രത്തെ സംബന്ധിച്ച് കൂടുതൽ ദൃശ്യങ്ങൾ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.