Kerala

ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കഴുത്ത് കുരുങ്ങി; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം | aswin wayanadu

ഊഞ്ഞാലിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ അശ്വിന്‍റെ കഴുത്ത് കുടുങ്ങുകയായിരുന്നു

കൽപ്പറ്റ: കഴുത്തിൽ ഊഞ്ഞാൽ കുരുങ്ങിയ വിദ്യാർത്ഥി മരിച്ചു. മാനന്തവാടിയിലെ പാൽ സൊസൈറ്റി ജീവനക്കാരൻ ആയ വട്ടക്കളത്തിൽ ഷിജുവിന്റെ മകൻ അശ്വിൻ ആണ് മരിച്ചത്. 12 വയസ്സുകാരനായ അശ്വിൻ പയ്യംമ്പള്ളി സെന്‍റ് കാതറിൻസ് ഹയർ സെക്കന്‍ററി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ അശ്വിന്‍റെ കഴുത്ത് കുടുങ്ങുകയായിരുന്നു. സംഭവം കണ്ട ഉടനെ തന്നെ കുട്ടിയെ വയനാട് ഗവൺമെന്‍റ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

STORY HIGHLIGHT: boy dies after neck gets entangled in rope swing