സദ്യയിലെ കാളന് പ്രത്യേക രുചിയാണ്. പലപ്പോഴും വീട്ടിൽ തയ്യാറാക്കിയാൽ കാളൻ ശരിയാകാറില്ല എന്ന പരാതി പലരും പറയാറുണ്ട്. എന്നാൽ ഇനി ആ ടെൻഷൻ വേണ്ട. വീട്ടിൽ രുചികരമായ കാളൻ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
പാചക വീഡിയോ കാണാം
പച്ചക്കായ
ചേന
കുരുമുളകുപൊടി
ഉപ്പ്
തൈര്
തേങ്ങ
പച്ചമുളക്
ജീരകം
തയ്യാറാക്കുന്ന രീതി
പച്ചക്കായ ചെറിയ കഷണങ്ങളാക്കിയത്, ഒപ്പം തന്നെ കുറച്ച് ചേനയും വൃത്തിയായി മുറിച്ചെടുക്കുക. ഒരു ചട്ടി വെച്ച് അതിലേക്ക് ചേനയും പച്ചക്കായ കട്ട് ചെയ്തതും, ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി ഒന്ന് വേവിക്കുക. നന്നായി വെന്തു കഴിയുമ്പോൾ വെള്ളം കുറച്ചു വറ്റിയതിനുശേഷം തൈര് നന്നായിട്ട് ഒന്ന് അടിച്ചതിനുശേഷം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. കുറച്ച് പുളി ഉള്ള തൈരായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതൊന്നു ചൂടായി തുടങ്ങുമ്പോൾ മിക്സിയുടെ ജാറിലേക്ക് തേങ്ങ, പച്ചമുളക്, ജീരകം, നന്നായി ഒന്ന് അരച്ചെടുക്കുക. അരച്ചതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇത്രയും ചേർത്ത് കഴിഞ്ഞാൽ നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക. ഇത് നല്ല കുറുകിയ പാകത്തിലായിരിക്കും കിട്ടുന്നത്. പാകമായി കഴിഞ്ഞാൽ തീ അണച്ചു വയ്ക്കാവുന്നതാണ്. ശേഷം മറ്റൊരു ചീന ചട്ടിയിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ച്, ചുവന്ന മുളകും, കറിവേപ്പിലയും, ചേർത്ത് പൊട്ടിച്ച് കുറുക്ക് കാളനിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. വളരെ രുചികരവും, ഹെൽത്തിയും, ടേസ്റ്റിയുമാണ് ഇത് സദ്യയിലെ പ്രധാന വിഭവം തന്നെയാണ് കാളൻ.