India

വഴിയിൽ കൊമ്പന്റെ അഴിഞ്ഞാട്ടം; മുന്നിൽ പെട്ട വിദ്യാർത്ഥികൾക്ക് രക്ഷകനായത് ലോറി ഡ്രൈവർ | wild elephant

ലോറി ഡ്രൈവർ നിർത്താതെ ഹോണടിച്ചതോടെ കാട്ടാന പിന്തിരിഞ്ഞു

മാനന്തവാടി: വനപ്രദേശത്ത് കൂടിയുള്ള യാത്രകൾക്കിടയിൽ സന്ദർശകരായി കാട്ടാനകൾ എത്തുന്നത് പതിവാണ്. പല വാഹനങ്ങൾക്ക് നേരെയും പാഞ്ഞ് അടുക്കുന്ന കാട്ടാനകളുടെ വീഡിയോയും ചിത്രങ്ങളും എല്ലാം പുറത്തു വരാറുമുണ്ട്. അത്തരത്തിൽ ഇതാ കേരള -കർണാടക അതിർത്തിയിലെ ബാവലിക്ക് സമീപം വിദ്യാർത്ഥിക്ക് നേരെ പാഞ്ഞ് അടുത്ത കാട്ടാനയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാട്ടാന എത്തിയതോടെ ബൈക്ക് മറിഞ്ഞുവീണ വിദ്യാർത്ഥി കൊമ്പന്റെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. ഇവർക്ക് പിന്നിലായി ഉണ്ടായിരുന്ന ലോറി ഡ്രൈവറുടെ സമയോചിത ഇടപെടൽ കാരണമാണ് വിദ്യാർത്ഥിക്ക് ജീവൻ തിരിച്ചുകിട്ടിയത്.

ഇന്നു രാവിലെയാണു സംഭവം. രണ്ട് ബൈക്കുകളിൽ വിദ്യാർഥികൾ പോകുകയായിരുന്നു. മുന്നിൽ പോയിരുന്ന ബൈക്കിലെ വിദ്യാർഥിയാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. പിറകിൽ മറ്റൊരു ബൈക്കിലും വിദ്യാർഥികളുണ്ടായിരുന്നു. കാട്ടാനയുടെ മുന്നിൽ വിദ്യാർഥി വീണപ്പോൾ പിന്നാലെയെത്തിയ ലോറി ഡ്രൈവർ നിർത്താതെ ഹോണടിച്ചതോടെ കാട്ടാന പിന്തിരിഞ്ഞു. ഇതിനിടെ വിദ്യാർത്ഥി ഓടി ലോറിയിൽ കയറി. മൈസൂരുവിൽ പഠിക്കുന്ന വിദ്യാർഥികളാണ് കർണാടകയിലെ നാഗർഹോള വനത്തിൽ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. വിദ്യാർഥികളെക്കുറിച്ചും ലോറി ഡ്രൈവറെക്കുറിച്ചുമുള്ള വിവരം ലഭ്യമായില്ല.

STORY HIGHLIGHT: wild elephant attacks students