മലയാളികളുടെ പ്രിയപ്പെട്ട താരതമ്പതികളാണ് ഫഹദും നസ്രിയയും. ഒരുമിച്ച് അഭിനയിച്ച പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്യുകയായിരുന്നു ഇരുവരും. വിവാഹ സമയത്ത് നിരവധി വിമർശനങ്ങളും താരങ്ങൾക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് വിമർശിക്കപ്പെട്ടത്. ഫഹദ് ഇപ്പോഴും സിനിമയിൽ വളരെ സജീവമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ഇതിനോടകം തന്നെ ഫഹദ് ചെയ്തു. നസ്രിയ ഇടവേളകളിലാണ് സിനിമകൾ ചെയ്യുന്നത്. ഏറ്റവും പുതിയതായി ബേസിലിനൊപ്പം നായികയായി അഭിനയിച്ച നസ്രിയയുടെ സിനിമ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാളത്തിലെ ഏറ്റവും ജനപ്രീയ നായികയായി മാറാന്‍ നസ്രിയയ്ക്ക് സാധിച്ചിരുന്നു. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, കൂടെ പോലുള്ള ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നായികയാണ് നസ്രിയ. പിന്നീടാണ് നസ്രിയ നടന്‍ ഫഹദ് ഫാസിലിനെ വിവാഹം കഴിക്കുന്നതും സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതും.
വിവാഹ ശേഷം നസ്രിയ മടങ്ങി വന്നത് ട്രാന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നാലെ ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. ഇതിന് ശേഷം നസ്രിയ പിന്നീട് സിനിമകളൊന്നും ചെയ്തിരുന്നില്ല. ഇപ്പോഴിതാ നസ്രിയ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. സൂഷ്മദര്‍ശിനി എന്ന സിനിമയിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. നാല് വര്‍ഷത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയാണിത്. എംസി ജിതിന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ ബേസില്‍ ജോസഫ് ആണ്.
സിനിമയിലേക്കും ചാനല്‍ പരിപാടികളിലേക്കുമുള്ള തന്‍റെ വരവില്‍ കുടുംബത്തിലെ പലര്‍ക്കും അതൃപ്തി ഉണ്ടായിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി നസ്രിയ നസീം. മുസ്‍ലിം കുടുംബം ആയതിനാല്‍ തന്നെ തന്‍റെ ആഗ്രഹത്തോട് കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നെന്നും എന്നാല്‍ തന്‍റെ പിതാവാണ് തനിക്കൊപ്പം നിന്നതെന്നുമാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. തനിക്ക് സന്തോഷം തരുന്നത് എന്താണോ അത് ചെയ്യാനാണ് അന്ന് പിതാവ് പറഞ്ഞതെന്നും താരം വ്യക്തമാക്കി. ഖാലിദ് അല്‍ അമേരിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.
‘ഞാന്‍ വളരെ ആക്ടീവായിരുന്നു. ചെറുപ്പം മുതലേ പല ഷോകളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെ ചെയ്തിരുന്നു. ഞാന്‍ അങ്ങനെ ആയതിന് കാരണം എന്‍റെ മാതാപിതാക്കളുടെ സപ്പോര്‍ട്ട് ആണ്. അതൊക്കെ ഞാന്‍ ചെയ്തിരുന്നത് ഞങ്ങള്‍ ദുബായിലായിരുന്നു. വീട്ടിലേക്ക് തിരിച്ച് വന്നപ്പോഴും ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ഞാനൊരു മുസ്‍ലിം കുടുംബത്തില്‍ നിന്ന് വരുന്നതുകൊണ്ട് തന്നെ വീട്ടില്‍ പലര്‍ക്കും അതിനോട് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. അപ്പോഴും എന്‍റെ വാപ്പയാണ് പറഞ്ഞത് അവള്‍ക്ക് സന്തോഷമുള്ളത് എന്താണോ അത് അവള്‍ ചെയ്തോട്ടെ എന്ന്. മറ്റുള്ളവരുടെ ചിന്താഗതിയെ മാറ്റാനൊന്നും നമുക്ക് കഴിയണമെന്നില്ല. പക്ഷേ എനിക്ക് ഇതാണ് ചെയ്യാനിഷ്ടം നിങ്ങളുടെ സപ്പോര്‍ട്ട് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട് എന്ന് നമുക്ക് പറയാം. അതിന്‍റെ ബാക്കി തീരുമാനിക്കേണ്ടത് അവാരാണ്’- നസ്രിയ നസീം.
എം.സി.ജിതിന്‍ സംവിധാനം ചെയ്ത് ബേസില്‍ ജോസഫും നസ്രിയയും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശനി. ചിത്രത്തിന്‍റെ പ്രമോക്ഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു താര്തതിന്‍റെ വെളിപ്പെടുത്തല്‍. ഒരു ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ പുതിയ ചിത്രവുമായെത്തുന്നത് എന്ന പ്രത്യേകതയും സൂക്ഷ്മദര്‍ശിനിക്കുണ്ട്.ദീപക് പറമ്പോൾ, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേഷ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹിസാ മേഹക്, ഗോപൻ മങ്ങാട്ട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി റാം തുടങ്ങിയവരും ചിത്രത്തിലുണ്ട്.
content highlight: nazriya-opens-up