Health

രാത്രിയിൽ പാൽ കുടിക്കുന്ന ശീലമുണ്ടോ? ഗുണമോ , ദോഷമോ ? | habit-of-drinking-milk

ചെറുചൂടുള്ള ഒരു ഗ്ലാസ്സ് പാൽ രാത്രിയിൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്

ദൈനംദിന ജീവിതത്തിൽ പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കാത്തവർ കുറവാണ്. നിരവധി പോഷക ഗുണങ്ങളുടെ കലവറയാണ് പാൽ. ആരോഗ്യത്തിന് പല രീതിയിൽ ഗുണം ചെയുന്ന പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവ പാലിൽ ഉൾപ്പെട്ടിരിക്കുന്നു. പേശികളെ ശക്തിപ്പെടുത്താനും മസ്തിഷ്കം നന്നായി പ്രവർത്തിക്കാനും പാൽ ഗുണം ചെയ്യും. പാലിൽ വിറ്റാമിൻ ഡി സാന്നിധ്യവുമുണ്ട്.

രാത്രിയിൽ പാൽ കുടിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്.  കുട്ടികളുടെ വളർച്ചയ്ക്കാവശ്യമായ കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയഡിൻ, വിറ്റാമിനുകളായ ബി2, ബി 12 എന്നീ ഘടകങ്ങളെല്ലാം ലഭിക്കുന്നത് പാലിൽ നിന്നാണ്.

ചെറുചൂടുള്ള ഒരു ഗ്ലാസ്സ് പാൽ രാത്രിയിൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.  ഉറങ്ങുന്നതിനു മുമ്പ് പാൽ കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. പാലിൽ ട്രിപ്റ്റോഫാനും ബയോ ആക്റ്റീവ് പെപ്റ്റൈഡുകളും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു.

പാലിലുള്ള അമിനോ ആസിഡായ ട്രൈപ്റ്റോഫാൻ സുഖനിദ്ര പ്രദാനം ചെയ്യുന്നത്. പാലിൽ കൂടിയ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാൻ തയാറെടുക്കുന്നതിനു മുൻപ് ശരീരത്തിൽ അത്യാവശ്യം ഉണ്ടായിരിക്കേണ്ട രണ്ടു കാര്യങ്ങളാണ് പ്രോട്ടീനും ഫൈബറും. ക്ഷീണമോ വിശപ്പോ തോന്നാതെ ശരീരത്തിലെ ഷുഗർനില ക്രമീകരിച്ചു നിർത്താൻ പാൽ കുടിക്കുന്നതിലൂടെ സാധിക്കും.

രാത്രിയിൽ പാൽ കുടിക്കുന്നത്, വിശപ്പ് കുറയ്ക്കുന്നതിന് ​ഗുണകരമാണെന്ന് പഠനങ്ങൾ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ആവശ്യമായ ഊർജ്ജ അളവ് ഉറപ്പാക്കാനും സഹായിക്കുന്ന പ്രോട്ടീന്റെ അവശ്യ സ്രോതസ്സാണ് പാൽ.

പാലിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള അസ്ഥികളുടെ രൂപീകരണത്തിന് ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ ശരീരത്തിന് ആവശ്യമാണ് കൂടാതെ, ഓസ്റ്റിയോപൊറോസിസ് പോലുള്ള പല രോഗങ്ങളാലും ഉണ്ടാകുന്ന അപകടങ്ങളു വിറ്റാമിൻ ഡിക്ക് നികത്താൻ കഴിയും.

പതിവായി രാത്രിയിൽ പാൽ കുടിക്കുന്നത് ചർമ്മത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുകയും യുവത്വം നൽകുകയും ചെയ്യും. പാലിൽ വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത് തടയാനും കൊളാജൻ മനോഹരമായ തിളക്കവും രൂപവും നൽകാനും സഹായിക്കും. പാലിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ  ചർമ്മത്തെ തിളക്കമുള്ളതാക്കുന്നതിന് സഹായിക്കുന്നു.

content highlight: habit-of-drinking-milk